ട്വ​ന്‍​റി20;മഴക്കളിയില്‍ ഇന്ത്യക്ക്​ ​ ജയം; പരമ്പര

ലോ​ഡ​ര്‍​ഹി​ല്‍: അ​മേ​രി​ക്ക​ന്‍ മ​ണ്ണി​ലെ ര​ണ്ടാം ട്വ​ന്‍​റി20​യി​ലും വി​ന്‍​ഡീ​സി​നെ​ തോല്‍പിച്ച ഇന്ത്യക്ക്​ പരമ്ബര. മഴ മുടക്കിയ കളിയില്‍ ഡക്ക്​വര്‍ത്ത്​-ലൂയിസ്​ നിയമപ്രകാരം 22 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ്​ ചെയ്​ത ഇ​ന്ത്യ 20 ഓവറില്‍ അ​ഞ്ചു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ല്‍ 167 റ​ണ്‍​സെ​ടു​ത്തപ്പോള്‍ വിന്‍ഡീസ്​ 15.3 ഓവറില്‍ നാലു വിക്കറ്റിന്​ 98 റണ്‍സെടുത്തുനില്‍ക്കെ മഴയെത്തുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി (2-0). മൂന്നാം ട്വന്റി 20 ചൊവ്വാഴ്ച ഗയാനയില്‍ നടക്കും.

ഓപ്പണര്‍ രോഹിത് ശര്‍മ (51 പന്തില്‍ 67), ശിഖര്‍ ധവാന്‍ (16 പന്തില്‍ 23), വിരാട് കോലി (23 പന്തില്‍ 28) എന്നിവര്‍ മുന്‍നിരയില്‍ തിളങ്ങിയപ്പോള്‍ അവസാന ഓവറുകളില്‍ ക്രുണാല്‍ പാണ്ഡ്യ (13 പന്തില്‍ 20) സ്കോറിങ് നിരക്ക് ഉയര്‍ത്തി. രണ്ട്‌ നിര്‍ണായക വിക്കറ്റുകളും വീഴ്‌ത്തിയ ക്രുണാലാണ്‌ കളിയിലെ താരം.

രാജ്യാന്തര ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരമെന്ന റെക്കോഡാണ്‌ രോഹിത്‌ ആദ്യം സ്വന്തമാക്കിയത്‌. ഇന്നലത്തെ മത്സരത്തില്‍ തന്റെ രണ്ടാം സിക്‌സര്‍ നേടിയ രോഹിത്‌ ഇക്കാര്യത്തില്‍ ക്രിസ്‌ ഗെയ്‌ലിനെയാണ്‌ മറികടന്നത്‌. കരിയറില്‍ രോഹിതിന്റെ 106-ാം സിക്‌സറായിരുന്നു അത്‌. ഗെയ്‌ല്‍ 105 സിക്‌സറാണ്‌ നേടിയിട്ടുള്ളത്‌. 
51 പന്തില്‍ ആറ്‌ ഫോറും മൂന്ന്‌ സിക്‌സും അടക്കം 67 റണ്‍സാണ്‌ രോഹിത്‌ ഇന്നലെ നേടിയത്‌. ഇതോടെ ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന നേട്ടവും രോഹിതിന്‌ സ്വന്തമായി.