ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി:സം​സ്ഥാ​ന​ത്ത് നി​ര​വ​ധി സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി​യി​ൽ സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി. കായംകുളം – ആലപ്പുഴ – എറണാകുളം വഴി ഇന്നലെ നിർത്തിവച്ച ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു.എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​സി​റ്റി എക്‌സ്പ്രസ് , നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ലാ​പു​രം ഏ​റ​നാ​ട് എക്‌സ്പ്രസ് (​വ​ട​ക്കാ​ഞ്ചേ​രി വ​രെ), കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ, ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ എ​ന്നി​വ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ , പു​തു​ച്ചേ​രി-​മം​ഗ​ളൂ​രു എക്‌സ്പ്രസ് , കോ​യ​മ്പ​ത്തൂ​ർ-​മം​ഗ​ളൂ​രു ഇ​ന്‍റ​ർ​സി​റ്റി എക്‌സ്പ്രസ് , മം​ഗ​ലാ​പു​രം-​കോ​യ​മ്പ​ത്തൂ​ർ ഇ​ന്‍റ​ർ​സി​റ്റി എക്‌സ്പ്രസ് , ക​ണ്ണൂ​ർ-​കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​ർ, കോ​ഴി​ക്കോ​ട്-​ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ, കോ​ഴി​ക്കോ​ട്-​തൃ​ശൂ​ർ പാ​സ​ഞ്ച​ർ, ഷൊ​ർ​ണൂ​ർ-​കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​ർ, പാ​ല​ക്കാ​ട് ടൗ​ൺ-​കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​ർ, പാ​ല​ക്കാ​ട്-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ, കോ​യ​മ്പ​ത്തൂ​ർ-​മം​ഗ​ളൂ​രു പാ​സ​ഞ്ച​ർ, തൃ​ശൂ​ർ-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ എ​ന്നീ ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി.

യാത്രക്കാർക്കായി ട്രെയിൻ സർവ്വീസുകളെ സംബന്ധിച്ചുള്ള വിവരം നൽകുന്നതിനായി ഹെൽപ്പലൈൻ നമ്പറുകൾ എർപ്പെടുത്തിയിട്ടുണ്ട്

1) 1072
2) 9188292595
3) 9188293595