ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമം; യുവതി ഉൾപ്പെടെ രണ്ടുപേർ റെയിൽവേ പൊലീസിൻറെ പിടിയിൽ

പാറശാല: പാറശാലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച ആറുകിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ രണ്ടുപേർ റെയിൽവേ  പൊലീസിൻറെ  പിടിയിൽ.കമ്പം തേനി സ്വദേശിനി പ്രിൻസിയ (25 ) കോട്ടയം,കുടമാളൂർ സ്വദേശി സന്തോഷ് (43 ) എന്നിവരാണ് പിടിയിലായത്. മധുര പുനലൂർ പാസ്സഞ്ചറിലാണ് കടത്താൻ ശ്രമിച്ചത്.അതെ സമയം പ്രിൻസിയയുടെ കാമുകൻ ചിരഞ്ജീവി പോലീസിനെ വെട്ടിച്ചു പരിശോധന നടക്കുന്നതിനിടയിൽ  കടന്നു കളയുകയായിരുന്നു.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവർ. സ്ത്രീകളെ പരിശോധിക്കാൻ പോലീസ് മടികാട്ടുമെന്ന വിശ്വാസമാണ് സംഘത്തിൽ പ്രിൻസിയെ ഉൾപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. സന്തോഷ് നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ് ഇയാൾ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.