ട്രാൻസ്ജെൻഡറുകൾക്ക് തണലേകാൻ സംസ്‌ഥാനത്തെ ആദ്യത്തെ കെയർ ആൻഡ് ഷോർട്ട് സ്റ്റേ ഹോം

തിരുവനന്തപുരം:ട്രാൻസ്ജെൻഡറുകൾക്ക് ആശ്വാസമായി സംസ്‌ഥാനത്ത് ആദ്യമായി കെയർ ആൻഡ് ഷോർട്ട് സ്റ്റേ ഹോം തിരുവനന്തപുരം കുന്നുകുഴിയിൽ പ്രവർത്തനം ആരംഭിച്ചു.ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് കെയർ ഹോമിന്റെ ഉത്‌ഘാടനം നിർവഹിച്ചത്.ഭക്ഷണം,കൗൺസലിംഗ്,വൈദ്യ സഹായം തുടങ്ങി ട്രാൻസ്ജെൻഡറുകൾക്ക് ആവശ്യമായ സ്വകര്യങ്ങളെല്ലാം ഇവിടെ നിന്ന് ലഭിക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

https://www.facebook.com/kkshailaja/?ref=nf&hc_ref=ARTeDh2pcuvlNvHAzrdcoabF_QP0iouHkDvnwPjo7igbCAIcRIqhZNABz4xxJ9Bn2tI&__tn__=%3C-R