ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിന് മികച്ച നേട്ടം

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിന്
35.79 കോടി ലാഭം.

കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റവും മികച്ച നേട്ടം കാഴ്ച വയ്ക്കുന്ന കമ്പനിക്ക് 2018-19 സാമ്പത്തിക വർഷം 256.25 കോടിയുടെ വിറ്റുവരവാണ് ഉണ്ടായത്.

23 വര്‍ഷത്തിന് ശേഷം കമ്പനി സര്‍ക്കാരിന് ലാഭവിഹിതം നല്‍കി ചരിത്രം കറിച്ചു. മൂന്ന് വര്‍ഷം കൊണ്ട് ആകെ
77.16 കോടി രൂപ ലാഭം നേടി. 2017-18 ല്‍ 241 കോടിയായിരുന്നു വിറ്റുവരവ്. 35.04 കോടി ലാഭവും.

പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഇത്തവണ ലാഭം ഉയര്‍ത്തുകയായിരുന്നുവെന്നു വ്യവസായ മന്ത്രി ഇ. പി. ജയരാജൻ ചൂണ്ടിക്കാട്ടി.

മൂന്ന് വര്‍ഷം മുന്‍പ് ആകെ ആസ്തി പൂര്‍ണ്ണമായും ഇല്ലാതായി പ്രതിസന്ധിയിലായിരുന്നു സ്ഥാപനം. ചുരുങ്ങിയ കാലം കൊണ്ട് ഉയര്‍ന്ന ഉല്‍പാദനവും ഉയര്‍ന്ന വിറ്റുവരവും നേടി, മന്ത്രി പറഞ്ഞു.