ടോം ​വ​ട​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മോ എ​ന്ന​റിയി​ല്ലെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. വടക്കന്‍റെ പേര് കേരള ഘടകം നല്‍കിയ പട്ടികയില്‍ ഇല്ലെന്നും ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ തിരുമാനം കൈക്കോള്ളേണ്ടതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപിയില്‍ എത്തിയ ടോം വടക്കനെ തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തൃശ്ശൂര്‍ ബിഡിജെഎസിന് തന്നെയാണെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വടക്കന്‍റെ കാര്യം ദേശീയ നേതൃത്വമാകും ഇടപെട്ട് തിരുമാനിക്കേണ്ടി വരിക. ചാലക്കുടിയില്‍ മത്സരപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതിനിടെ താന്‍ മത്സര രംഗത്ത് ഇല്ലെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. അതേസമയം പത്തനംതിട്ട തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍ ആര് സ്ഥാനാര്‍ത്ഥിയാകും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ദില്ലിയില്‍ ചേരുന്ന ദേശീയ തിരഞ്ഞെടുപ്പ് സമിതി ഇന്ന് അന്തിമ പട്ടിക തയ്യാറാക്കും. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 100 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.