ടൊവിനോയും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്നു; ചിത്രം ‘മിന്നൽ മുരളി’, ഫസ്റ്റ് ലുക്ക്‌

ഗോദക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒരുമിക്കുന്നു. ‘മിന്നൽ മുരളി’ എന്ന് പേരിട്ട സിനിമയുടെ പ്രഖ്യാപനം പിറന്നാൾ ദിനത്തിൽ ടൊവിനോ തന്നെയാണ് നടത്തിയത്. ഒരു നാടൻ സൂപ്പർ ഹീറോ ചിത്രമാകും ‘മിന്നൽ മുരളി’ എന്ന് ടൊവിനോ വ്യക്തമാക്കി.

വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് സംവിധായകന്‍ ബേസില്‍ ജോസഫും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.