ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓഫീസറാകാം

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓഫീസര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളില്‍നിന്ന്‌ഓഫീസര്‍ തസ്തികയില്‍ നിന്ന് വിരമിച്ചവര്‍ക്കേ അപേക്ഷിക്കാനാവൂ.

നിലവില്‍ജോലിയുള്ള വിരമിച്ചവര്‍ക്കും അവസരമുണ്ട്. ലെഫ്റ്റനന്‍റ്ത സ്തികയിലായിരിക്കും ആദ്യനിയമനം. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം.സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും വ്യാപാരികള്‍ക്കും സ്വയം തൊഴില്‍ സംരംഭകര്‍ക്കും വിമുക്തഭടന്മാര്‍ക്കും അപേക്ഷിക്കാം.

നിലവില്‍ സൈന്യത്തിലൊ പൊലീസ്/അര്‍ധസൈനിക വിഭാഗങ്ങളിലൊ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല. പ്രായം 18-42. 2019 ഫെബ്രുവരിയില്‍ നടക്കുന്ന അഭിമുഖം, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.www.indianarmy.nic.in ല്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ച്‌ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഒട്ടിച്ച്‌ തപാലില്‍ അയക്കണം. വിലാസം: Additional Directorate General TA, Integrated HQ of MoD(Army), L Block, Church Road, New Delhi01. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 31.