ടെന്നീസിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച്‌ സാനിയ മിര്‍സ

ഹൈദരാബാദ്: ഇടവേളയ്ക്ക് വിരാമിട്ടു കൊണ്ട് ടെന്നീസിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് സാനിയ മിര്‍സ. ഈ വര്‍ഷം അവസാനത്തോടെ മടങ്ങിവരുമെന്ന് താരം പറഞ്ഞു. 2017 ഒക്ടോബറിലാണ് സാനിയ അവസാനമായി ടെന്നീസ് കോര്‍ട്ടിലിറങ്ങിയത്. കാല്‍ മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്നീട് കുറച്ചുകാലം വിശ്രമത്തിലായിരുന്ന സാനിയ കഴിഞ്ഞ ഒക്ടോബറില്‍ അമ്മയായി. ഇതോടെയാണ് മത്സരരംഗത്ത് നിന്ന് പൂര്‍ണമായി വിട്ടുനിന്നത്.

അടുത്ത 10 ദിവസത്തിനുള്ളില്‍ തന്റെ ട്രെയിനര്‍ എത്തുമെന്നും ടെന്നീസില്‍ തിരിച്ചെത്താനായി ഭാരം കുറച്ചുവെന്നും ഈ വര്‍ഷം അവസാനത്തോടെ മത്സര ടെന്നീസില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സാനിയ പറയുകയുണ്ടായി.ടെന്നീസില്‍ തിരിച്ചെത്താന്‍ ചെറിയ പ്രായമല്ലെന്ന് അറിമെങ്കിലും ടെന്നീസാണ് എന്റെ ജീവിതം. മത്സര ടെന്നീസില്‍ തിരിച്ചെത്താനുള്ള കരുത്ത് തനിക്കുണ്ടെന്ന്് സാനിയ പറയുന്നു.