ടൂ​റി​സം മേ​ഖ​ല​യി​ലെ ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം ഒ​രു മ​ണി​ക്കൂ​ര്‍ കൂ​ടി ഉ​യ​ര്‍​ത്തി

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സം മേ​ഖ​ല​യി​ലെ ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം ഒ​രു മ​ണി​ക്കൂ​ര്‍ കൂ​ടി ഉ​യ​ര്‍​ത്തി പു​തി​യ മ​ദ്യ​ന​യ​ത്തി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. നി​ല​വി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ രാ​ത്രി 11 വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​റു​ക​ള്‍ ഇ​നി രാ​ത്രി 12 വ​രെ തു​റ​ന്നി​രി​ക്കും. എ​ന്നാ​ല്‍ മ​റ്റു മേ​ഖ​ല​ക​ളി​ല്‍ നി​ല വി​ലെ സ​മ​യ​ത്തി​ല്‍ മാ​റ്റ​മി​ല്ല. ഏ​പ്രി​ല്‍ ര​ണ്ടു മു​ത​ലാ​ണു പു​തി​യ ന​യം സം​സ്ഥാ​ന​ത്തു പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​ത്.

ത്രീ ​സ്റ്റാ​ർ മു​ത​ൽ മു​ക​ളി​ലു​ള്ള ബാ​റു​ക​ളു​ടെ പാ​ർ​ട്ണ​ർ​ഷി​പ്പ് ഫീ​സ് ഏ​കീ​ക​രി​ച്ച് സ്റ്റാ​ർ ബാ​റു​ക​ളു​ടെ നി​ര​ക്കി​ലാ​ക്കും. ഒ​ന്നി​ല​ധി​കം പേ​ർ ചേ​ർ​ന്നു ന​ട​ത്തു​ന്ന സ്റ്റാ​ർ പ​ദ​വി ഇ​ല്ലാ​ത്ത ബാ​റു​ക​ളി​ൽ ഒ​രാ​ളി​നെ പാ​ർ​ട്ണ​ർ​ഷി​പ്പി​ൽ​നി​ന്നു മാ​റ്റാ​ൻ ര​ണ്ടു ല​ക്ഷ​വും പു​തു​താ​യി ഒ​രാ​ളി​നെ ഉ​ൾ​പ്പെ​ടു​ത്താ​ൻ 20 ല​ക്ഷ​വു​മാ​യി​രു​ന്നു നി​ല വി​ലെ ഫീ​സ്. എ​ന്നാ​ൽ ത്രീ​സ്റ്റാ​റി​ന് മു​ക​ളി​ലേ​ക്കു​ള്ള​വ​യ്ക്ക് ഇ​ത് ര​ണ്ടു ല​ക്ഷ​വും. ഇ​ത് ഏ​കീ​ക​രി​ച്ചു ര​ണ്ടു ല​ക്ഷ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം വി​ദേ​ശ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​ങ്ങ​ൾ ഇ​നി​മു​ത​ൽ ബെ​വ്കോ​യു​ടെ​യും ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ​യും ചി​ല്ല​റ വി​ല്പ​ന​ശാ​ല​ക​ളി​ലൂ​ടെ​യും വി​ൽ​ക്കാ​ൻ അ​നു​മ​തി ന​ൽ​കും.