ടി.എൻ. ഉപേന്ദ്രനാഥക്കുറുപ്പ് അന്തരിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ.റ്റി.എൻ.ഉപേന്ദ്രനാഥക്കുറുപ്പ് (94) നിര്യാതനായി. എൻഎസ്എസ് മുൻ ഡയറക്ടർ ബോർഡ് അംഗവും അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റുമായിരുന്നു. സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ചെറുകോൽപ്പുഴ തോട്ടാവള്ളിലെ കുടുംബ വീട്ടിൽ നടക്കും. 

ഉപേന്ദ്രനാഥക്കുറുപ്പ് ഏപ്രിൽ 25, 1977 മുതൽ മേയ് 31, 1984 വരെ രണ്ട് തവണ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ  പ്രസിഡന്റായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ഓഫീസുകൾക്കും നാളെ (ജൂലൈ 11ന്) അവധി നൽകിയിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ നടക്കുന്ന വെള്ളിയാഴ്ച്ചത്തെ ദേവസ്വം ബോർഡിന്റെ പൊതുപരിപാടികളും മാറ്റിവച്ചു.

ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡൻറായിരുന്ന റ്റി.എൻ. ഉപേന്ദ്രനാഥ കുറിപ്പിന്റെ ദേഹവിയോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അനുശോചിച്ചു.