ടിക് ടോക് നിരോധിക്കണമെന്ന് സംഘപരിവാർ

ന്യൂഡൽഹി:ദേശീയ സുരക്ഷയും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി ടിക്ടോക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്.പരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

എസ്‌ ജെ എമ്മിന്റെ അഖിലേന്ത്യ കോ- കണ്‍വീനര്‍ അശ്വനി മഹാജന്‍ ആണ് കത്ത് അയച്ചിരിക്കുന്നത്.മാധ്യമ മേഖലയില്‍ വിദേശ ഫണ്ട് നിയന്ത്രണമുണ്ടെങ്കിലും സോഷ്യല്‍ മീഡിയയുടെ രൂപത്തില്‍ ടിക്ടോക്ക് പോലെയുള്ള ആപ്ലിക്കേഷനുകള്‍ ദേശീയ സുരക്ഷക്ക് വിഘാതമായ നിയമ ലംഘന പ്രവൃത്തികള്‍ ചെയ്യുകയാണെന്നാണ് കത്തിൽ പറയുന്നത്.

ചൈനീസ് ആപ്പുകള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് ഭീഷണിയാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും,മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള ആപ്ലിക്കേഷനുകൾക്ക് നിയന്ത്രണം വെയ്‌ക്കേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു.രാജ്യത്തെ ചെറുപ്പക്കാർ നിക്ഷിപ്ത താല്പര്യക്കാരുടെ പിടിയിലാകുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും പറയുന്നു.