ടാറ്റ കാറുകള്‍ക്ക് വില കൂടും

Image result for tata cars

ഏപ്രില്‍ മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ മോട്ടോര്‍സ്. ഏപ്രില്‍ ഒന്നു മുതല്‍ പാസഞ്ചര്‍ വാഹന നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും 25,000 രൂപ വരെ വില വര്‍ധിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കി. വാഹന നിര്‍മ്മാണ ഘടകങ്ങളുടെ വില ഉയര്‍ന്നതും സമ്പദ് വ്യവസ്ഥയില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങളും വാഹന വില വര്‍ധിക്കാനുള്ള കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടി.

Image result for tata cars

നേരത്തെ ജനുവരിയില്‍ കാറുകള്‍ക്ക് 40,000 രൂപ വരെ കമ്പനി വില കൂട്ടിയിരുന്നു. ഈ വര്‍ഷം വമ്പന്‍ പദ്ധതികളാണ് ടാറ്റ ആവിഷ്‌കരിച്ചിരിക്കുന്നത്. ഹാരിയറിനെ വില്‍പ്പനയ്ക്ക് കൊണ്ടുവന്നതിന് പിന്നാലെ അഞ്ചു പുത്തന്‍ കാറുകളെ ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി കാഴ്ച്ചവെക്കുകയുണ്ടായി.

Image result for tata cars

അതേസമയം വാണിജ്യ വാഹനങ്ങളുടെ വിലയില്‍ മാറ്റങ്ങളില്ല. നിലവില്‍ ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍, ഹാരിയര്‍, ഹെക്‌സ എന്നീ മോഡലുകള്‍ ടാറ്റയുടെ പാസഞ്ചര്‍ വാഹന നിരയിലുണ്ട്. ഏപ്രില്‍ മുതല്‍ ഇവയ്‌ക്കെല്ലാം വില കൂടും. ഈ വര്‍ഷമിത് രണ്ടാംതവണയാണ് കാറുകളുടെ വില കൂട്ടാന്‍ ടാറ്റ ഒരുങ്ങുന്നത്.

Related image

ആള്‍ട്രോസ്, ആള്‍ട്രോസ് ഇവി, ബസെഡ്, ബസെഡ് സ്‌പോര്‍ട്, H2X കോണ്‍സെപ്റ്റ്. ഇതില്‍ ആള്‍ട്രോസ് ഹാച്ച്ബാക്കിനെ ഈ വര്‍ഷം രണ്ടാംപാദം ടാറ്റ ഇന്ത്യയില്‍ അണിനിരത്തും. ഏഴു സീറ്റര്‍ ബസെഡ് എസ്‌യുവിയെ കസീനിയായി രാജ്യത്തെത്തിക്കാനാണ് ടാറ്റയുടെ നീക്കം. ഈ വര്‍ഷാവസാനം ടാറ്റ കസീനി വില്‍പ്പനയ്ക്ക് വരുമെന്നാണ് വിവരം.