ടാറ്റയുടെ പ്രീമിയം എസ്‍‍യുവി ഹാരിയർ കേരള വിപണിയില്‍

കൊച്ചി:  ടാറ്റയുടെ എസ്‍‍യുവി ഹാരിയർ കേരള വിപണിയിലെത്തി. കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്തെങ്കിലും കേരളത്തിൽ ഇന്നാണ് ഹാരിയർ അവതരിപ്പിച്ചത്. ഇന്നു മുതൽ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ഹാരിയർ ലഭ്യമാകുമെന്ന് ടാറ്റാ മോട്ടോഴ്സ് ചീഫ് ടെക്നോളജി ഓഫീസർ രാജേന്ദ്ര പേട്കരർ പറഞ്ഞു. 2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിലായിരുന്നു ഹാരിയർ അവതരിപ്പിച്ചത്. അന്നേ വാഹനപ്രേമികളുടെ മനം കീഴടക്കിയിരുന്നു ഹാരിയർ. 12.69 ലക്ഷം രൂപ മുതലാണ് കൊച്ചി എക്സ് ഷോറൂം വില.

2018 ഡൽഹി ഒാ​േട്ടാഎക്​സ്​പോയിൽ അവതരിപ്പിച്ച എച്ച്​.5 എക്​സ്​ കൺസ്പെറ്റിനെ അടിസ്ഥാനമാക്കിയാണ്​ ഹാരിയറി​​​െൻറ നിർമാണം. ടാറ്റയുടെ ഒമേഗ ആർക്​ പ്ലാറ്റ്​ഫോമിലാണ്​ ഹാരിയറെത്തുക. ലാൻഡ്​ റോവറി​​​െൻറ ഡി 8നെ അടിസ്ഥാനമാക്കുള്ളതാണ്​ ഹാരിയറി​​​െൻറയും പ്ലാറ്റ്​ഫോം. 4,598എം.എം നീളവും 1,894എം.എം വീതിയും 1,706എം.എം ഉയരവും മോഡലിനുണ്ടാകും. 425 ലിറ്ററാണ്​ ബൂട്ട്​സ്​പെയ്​സ്​ 50 ലിറ്ററാണ്​ ഇന്ധനടാങ്കി​​​െൻറ സംഭരണശേഷി.

ഹാരിയറി​​​െൻറ ഉയർന്ന വകഭേദത്തിൽ 8.8 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം നൽകിയിട്ടുണ്ട്​. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ്​ ഒാ​േട്ടാ തുടങ്ങിയവയെ പിന്തുണക്കുന്നതാണ്​ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം. ലെതർ അപ്​ഹോൾസ​റി, റിവേഴ്​സ്​ കാമറ, ഒാ​േട്ടാമാറ്റിക്​ ഹെഡ്​ലൈറ്റ്​, വൈപ്പറുകൾ, ക്ലൈമറ്റ്​ കൺട്രോൾ, ക്രൂയിസ്​ കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഹാരിയറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. സുരക്ഷക്കായി ആറ്​ എയർബാഗുകൾ, എ.ബി.എസ്​, ഇ.ബി.ഡി, ​േകാർണറിങ്​ സ്​റ്റബിലിറ്റി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്​.

ഫിയറ്റി​​​െൻറ 2.0 ലിറ്റർ ഡീസൽ എൻജിനാണ്​ ഹാരിയറി​നെ ചലിപ്പിക്കുക. 140 എച്ച്​.പി പവറും 350 എൻ.എം ടോർക്കും ഹാരിയർ നൽകും. ആറ്​ സ്​പീഡ്​ മാനുവലായിരിക്കും ട്രാൻസ്​മിഷൻ. ഹ്യുണ്ടായിയുടെ ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനും പെട്രോൾ എൻജിനും വൈകാതെ ഹാരിയറിലെത്തുമെന്നാണ്​ പ്രതീക്ഷ. നിലവിൽ ഫോർ വീൽ ഡ്രൈവ്​ സിസ്​റ്റം ഹാരിയറിൽ ലഭ്യമല്ല. സ​​െൻറർ കൺസോളിലെ നോബിലൂടെ വിവിധ ഡ്രൈവിങ്​ മോഡുകൾ തെരഞ്ഞെടുക്കാനുള്ള സംവിധാനവും ഹാരിയറിലുണ്ട്​. ഹ്യൂണ്ടായ്​ ക്രേറ്റ്​, ജീപ്പ്​ കോംപസ്​, മഹീന്ദ്ര എക്​സ്​.യു.വി 500 തുടങ്ങിയ മോഡലുകളോടാവും ഹാരിയർ നേരിട്ട്​ ഏറ്റുമുട്ടുക.