ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് പാക് മന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് അ​ട​ക്ക​മു​ള്ള ഭീ​ക​ര​സം​ഘ​ട​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ന്‍. പാ​ക് വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രി ചൗ​ധ​രി ഫ​വാ​ദ് ഹു​സൈ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ പാ​ക്കി​സ്ഥാ​നു​മേ​ല്‍ സ​മ്മ​ര്‍​ദം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി എ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം.

പാ​ക്കി​സ്ഥാ​ന്‍ മാ​ധ്യ​മം ഡോ​ണി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പാ​ക് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്തെ എ​ല്ലാ ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍​ക്കും എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ന്നാ​ല്‍ ഇ​തി​ന് ഇ​ന്ത്യ നി​ര്‍​ദേ​ശി​ക്കു​ന്ന സ​മ​യ​പ​രി​ധി സ്വീ​കാ​ര്യ​മ​ല്ലെ​ന്നും ഫ​വാ​ദ് ഹു​സൈ​ന്‍ പ​റ​ഞ്ഞു.

ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന അ​മേ​രി​ക്ക അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ പാ​ക്കി​സ്ഥാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ആ​ത്മാ​ര്‍​ത്ഥ തെ​ളി​യി​ക്ക​ണ​മെ​ന്ന് ഇ​ന്ന​ലെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ ​പ​റ​ഞ്ഞി​രു​ന്നു.