ജ​മ്മു-​ക​ശ്​​മീ​രി​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഇല്ല; പ്ര​തി​ഷേ​ധ​വു​മാ​യി രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ടി​ട്ടും ജ​മ്മു-​ക​ശ്​​മീ​രി​ല്‍ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍. തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​നാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക്​ സു​ര​ക്ഷ ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ത്ത​തെ​ന്ന്​ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ പറഞ്ഞു. കേ​വ​ലം ആ​റു​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ള്ള സം​സ്​​ഥാ​ന​ത്ത്​ ഏ​ഴു​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​െ​പ്പ​​ന്നും അ​ന​ന്ത്​​നാ​ഗ്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്രം മൂ​ന്നു​ ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ്​ വോ​െ​ട്ട​ടു​പ്പ്​ ന​ട​ത്തു​ക​യെ​ന്നും ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പ​രി​േ​ശാ​ധി​ക്കാ​ന്‍ സം​സ്​​ഥാ​നം സ​ന്ദ​ര്‍​ശി​ച്ചു​വെ​ന്നും ഇൗ​യി​ടെ​യു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​​ന്ത്രാ​ല​യ​ത്തി​െ​ന്‍​റ അ​ഭി​പ്രാ​യ​വും ഇ​തോ​ടൊ​പ്പം പ​രി​ഗ​ണി​ച്ചു​വെ​ന്നും അ​തി​െ​ന്‍​റ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും അ​റോ​റ പ​റ​ഞ്ഞു. ക​മ്മീഷ​ന്‍ നി​യോ​ഗി​ച്ച പ്ര​ത്യേ​ക നി​രീ​ക്ഷ​ക​ര്‍ സ്​​ഥി​തി​ഗ​തി​ക​ള്‍ നി​ര​ന്ത​രം വി​ല​യി​രു​ത്തു​മെ​ന്നും അ​ത​നു​സ​രി​ച്ച്‌​ നി​യ​മ​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​െ​ന്‍​റ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ഉണ്ടാകുമെന്നും അ​റോ​റ പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ക​മ്മീ​ഷ​െ​ന്‍​റ തീ​രു​മാ​ന​ത്തെ നാ​ഷ​ന​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ്​ നേ​താ​വ്​ ഉ​മ​ര്‍ അ​ബ്​​ദു​ല്ല രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. നി​യ​മ​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പ്​ ന​ട​ത്താ​തി​രു​ന്ന​തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​കി​സ്​​താ​നും തീ​വ്ര​വാ​ദി​ക​ള്‍​ക്കും ഹു​ര്‍​റി​യ​ത്തി​നും കീ​ഴ​ട​ങ്ങി​യെ​ന്നും ഉ​മ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.