ജ​മ്മു​ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; മ​ര​ണ സം​ഖ്യ ര​ണ്ടാ​യി

ജ​മ്മു: ജ​മ്മു​വി​ലെ ബ​സ് സ്റ്റാ​ന്‍​ഡി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ മ​രി​ച്ചു. അ​ന​ന്ത്നാ​ഗ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​സ് ആ​ണ് മ​രി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ള്‍ ജ​മ്മു​വി​ലെ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ സ്ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി.

ഇ​ന്ന​ലെ മ​രി​ച്ച​ത് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​രീ​ക്ക് (17) ആ​യി​രു​ന്നു. ഗ്ര​നേ​ഡി​ന്‍റെ ത​രി​ക​ള്‍ ഹൃ​ദ​യ​ത്തി​ല്‍ തു​ള​ച്ചു​ക​യ​റി​യാ​യി​രു​ന്നു മു​ഹമ്മ​ദ് ഷാ​രി​ക്കി​ന്‍റെ മ​ര​ണം. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ജ​മ്മു ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ തി​ര​ക്കേ​റി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. 32 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹി​സ്ബു​ള്‍ മു​ജാ​ഹി​ദ്ദീ​നു​മാ​യി ബ​ന്ധ​മു​ള്ള യാ​സി​ന്‍ ജാ​വി​ദ് ഭ​ട്ട് എ​ന്ന​യാ​ളെ കു​ല്‍​ഗാ​മി​ല്‍​നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി. ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് ഗ്ര​നേ​ഡ് എ​റി​ഞ്ഞ​ശേ​ഷം ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഹി​സ്ബു​ള്‍ മു​ജാ​ഹി​ദ്ദീ​ന്‍ കു​ല്‍​ഗാം ജി​ല്ലാ ക​മാ​ന്‍​ഡ​ര്‍ ഫാ​റു​ഖ് അ​ഹ​മ്മ​ദ് ഭ​ട്ടി​ല്‍​നി​ന്നാ​ണു യാ​സി​ന്‍ ഗ്ര​നേ​ഡ് സം​ഘ​ടി​പ്പി​ച്ച​ത്.