ജ​പ്തി​ ന​ട​പ​ടി​ക്കെ​തി​രാ​യി സ​മ​രം; പ്രീ​ത ഷാ​ജി​യേ​യും കു​ടും​ബ​ത്തെ​യും സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്കു വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ജ​പ്തി​ന​ട​പ​ടി​ക്കെ​തി​രാ​യി സ​മ​രം ചെ​യ്യു​ന്ന ക​ള​മ​ശേ​രി സ്വ​ദേ​ശി പ്രീ​ത ഷാ​ജി​യേ​യും കു​ടും​ബ​ത്തെ​യും സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്കു വി​ളി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ധ​ന​മ​ന്ത്രി​യു​ടെ ചേം​ബ​റി​ലാ​ണ് ച​ര്‍​ച്ച. ബാ​ങ്ക് അ​ധി​കൃ​ത​രേ​യും സ്ഥ​ലം വാ​ങ്ങി​യ ആ​ളെ​യും ച​ര്‍​ച്ച​യ്ക്കു വി​ളി​ച്ചി​ട്ടു​ണ്ട്.

നേരത്ത, വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി കേരളാഹൗസിലെത്തി പിണറായി വിജയനെ കാണുകയായിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. കൊച്ചിയില്‍ നിരാഹാരസമരം നടത്തുന്ന പ്രീതാ ഷാജിയെ ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ അദ്ദേഹം കണ്ടത്.

കി​ട​പ്പാ​ടം ജ​പ്തി ചെ​യ്യാ​നു​ള്ള ബാ​ങ്കി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ പ്രീ​ത ഷാ​ജി നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തി​ന് വാ​യ്പ​യെ​ടു​ക്കാ​ന്‍ ജാ​മ്യം നി​ന്നാ​ണ് ഇ​ട​പ്പ​ള്ളി പ​ത്ത​ടി​പ്പാ​ല​ത്തെ പ്രീ​ത ഷാ​ജി​യു​ടെ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യാ​യ​ത്. ഹൈ​ക്കോ​ട​തി വി​ധി​യും ബാ​ങ്കി​ന് അ​നു​കൂ​ല​മാ​യി. തു​ട​ര്‍​ന്ന് പൊലീസ്‌ സ​ഹാ​യ​ത്തോ​ടെ ജ​പ്തി​ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധം കാ​ര​ണം പി​ന്‍​വാ​ങ്ങേ​ണ്ടി വ​ന്നു. എ​ന്നാ​ല്‍ പ്രീ​ത​യെ​യും സ​മ​ര​സ​മി​തി​ക്കാ​രെ​യും ‌‌പൊലീസ്‌ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ഷേ​ധി​ച്ച​വ​രി​ല്‍ പ​ല​രും ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്.