ജ്ഞാനപ്പാന പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ ജ്ഞാനപ്പാന പുരസ്‌കാരം കവിയും സംഗീതജ്ഞനുമായ ശ്രീകുമാരന്‍ തമ്പിയെ തിരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തി ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

പൂന്താനം ദിനമായ 21ന് വൈകിട്ട് അഞ്ചിന് മന്ത്രി സി.രവീന്ദ്രനാഥ് പുരസ്‌കാരം സമ്മാനിക്കും.