ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് എത്തുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയുടെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജുവാണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിരപ്പിക്കുന്നത്. നൈല ഉഷ , ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റീലീസ് ചെയ്തു.പുത്തന്‍പള്ളി ജോസ്, ആലപ്പാട്ട് മറിയം, കാട്ടാളന്‍ പൊറിഞ്ചു എന്നീ മൂന്നുപേരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ലൂസിഫറാണ് നൈല ഉഷയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ടാ’ണ് ചെമ്പന്‍ വിനോദിന്റെ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം.