ജേക്കബ് തോമസിനെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ റേഞ്ച് എസ് പി ജയശങ്കര്‍

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ റേഞ്ച് എസ് പി ജയശങ്കര്‍. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് നടത്തിയ ക്രമക്കേടുകളെ കുറിച്ച്‌ അന്വേഷിക്കാനാണ് തിരുവനന്തപുരം റേഞ്ച് എസ് പി ജയശങ്കറിനെ ചുമതലപ്പെടുത്തിയത്.

പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യും. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സാമ്ബത്തിക ക്രമക്കേട് നടത്തിയെന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

കോടിക്കണക്കിന് രൂപയുടെ നഷ്ടം ജേക്കബ് തോമസിന്റെ കാലയളവില്‍ ഉണ്ടായെന്നാണ് ധനകാര്യ പരിശോധന റിപ്പോര്‍ട്ട്. അടുത്ത മാസം ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിക്കെയാണ് പുതിയ കേസ്.