ജെ.പി. നദ്ദ ബിജെപി വർക്കിംഗ് പ്രസിഡന്റ്

മുൻ ആരോഗ്യമന്ത്രി ജെ. പി. നദ്ദയെ ബിജെപി ദേശീയവർക്കിംഗ് പ്രസിഡണ്ടായി നിയമിച്ചു. അമിത് ഷാ പാർട്ടിയുടെ അധ്യക്ഷനായി തുടരും. 

ബിജെപി പാർലമെന്ററി ബോർഡ് ആണ് നദ്ദയെ പാർട്ടി അധ്യക്ഷനാക്കാനുള്ള തീരുമാനമെടുത്തത്. നദ്ദയെ രണ്ടാം മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നപ്പോൾ തന്നെ അദ്ദേഹം  ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്കെത്തുമെന്ന സംസാരമുണ്ടായിരുന്നു. എന്നാൽ അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരാനും നദ്ദയെ വർക്കിംഗ് പ്രസിഡന്റാക്കാനുമാണ് പാർലമെന്ററി ബോർഡ് തീരുമാനിച്ചത്.


നദ്ദയെ പാർട്ടി അധ്യക്ഷനാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഷായുടെ കൂടെ നിർദ്ദേശപ്രകാരമാണ് പാർട്ടി പാർലമെന്ററി ബോർഡ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് പറഞ്ഞു.