ജെ​റ്റ് എ​യ​ര്‍​വെ​യ്സ് സി​ഇ​ഒ അ​മി​ത് അ​ഗ​ര്‍​വാ​ള്‍ രാജിവെച്ചു

മുംബൈ: ജെറ്റ് എയര്‍വേഴ്‌സ് ഡെപ്യൂട്ടി സി ഇ ഒ അമിത് അഗര്‍വാള്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ജെറ്റ് എയര്‍വേഴ്‌സ് അധികൃതര്‍ അറിയിച്ചു.

ജെറ്റ് എയര്‍വേഴ്‌സ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ അമിത് അഗര്‍വാള്‍ തിങ്കളാഴ്ചയാണ് രാജിവെച്ചത്. എന്നാല്‍ ചൊവ്വാഴ്ചയാണ് രാജിക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചത്.

ജെറ്റ് എയര്‍വെയ്‌സിന് കടുത്ത കടബാധ്യതയാണുള്ളത്. 1.2 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയുള്ള ജെറ്റ് എയര്‍വേഴ്‌സ് ജോലിക്കാര്‍ക്ക് പോലും ശമ്ബളം നല്‍കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് അമിത് അഗര്‍വാളിന്റെ രാജി.