ജൂത ദേവാലയത്തില്‍ വെടിവയ്പ്പ്; ഒരു സ്ത്രീ കൊല്ലപ്പെട്ടു,19കാരന്‍ അറസ്റ്റില്‍

കാലിഫോര്‍ണിയയിലെ പൊവേ നഗരത്തിലെ ജൂത ദേവാലയത്തില്‍  വെടിവയ്പ്പ്. ഒരു സ്ത്രീ കൊല്ലപ്പെട്ടു.  ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. സിനഗോഗില്‍ പ്രാര്‍ഥനയ്ക്കിടെയായിരുന്നു പത്തൊന്‍പതുകാരനായ യുവാവ് വെടിയുതിര്‍ത്തത്.

പ്രതിയെ  സുരക്ഷാസേന അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ്  വെടിവയ്പിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ പ്രസിഡന്‍റ് ഡോണ്‍ഡ് ട്രംപ് ട്വീറ്റില്‍ അപലപിച്ചു.  ആറു മാസം മുന്‍പ് പിറ്റ്സ്ബര്‍ഗിലെ ജൂതപ്പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.