ജൂണ്‍ 15 മുതല്‍ ആമസോണ്‍ പ്രൈം ഡേ ഓഫറുകള്‍ ആരംഭിക്കുന്നു

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റ് ആയ ആമസോണ്‍ ജൂലൈ 15 മുതല്‍ പ്രൈം ഡേ ഓഫറുകള്‍ ആരംഭിക്കുന്നു. 15,16 തീയതികളില്‍ ഉത്പന്നങ്ങള്‍ മികച്ച ക്യാഷ് ബാക്ക് ഓഫറുകളില്‍ ലഭിക്കുന്നതാണ്. ഈ കാലയളവുകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ബാങ്ക് ഓഫറുകളും കൂടാതെ എക്സ്ട്രാ ബോണസ് ഓഫറുകളും ലഭ്യമാകുന്നതാണു് .HDFC കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുകയാണെങ്കില്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഓഫറുകളില്‍ ഫോണുകള്‍ ലഭ്യമാകുന്നതാണു് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഈ പ്രൈം ഡേ ഓഫറുകളില്‍ ലഭിക്കുന്നുണ്ട് .

ഒപ്പോയുടെ F11 പ്രൊ ,എല്‍ജിയുടെ W സീരിയസ്സുകള്‍ ,സാംസങ്ങിന്റെ ഗാലക്സി M40 സ്മാര്‍ട്ട് ഫോണുകള്‍ ,10 or G2 സ്മാര്‍ട്ട് ഫോണുകള്‍ പ്രൈം ഡേ ഓഫറുകളില്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും അതുപോലെ തന്നെ നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി എക്സ്ചേഞ്ച് ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഷവോമി ,ഒപ്പോ ,സാംസങ്ങ് ,വണ്‍ പ്ലസ് ,ഹോണര്‍ ,എല്‍ജി ,വിവോ ,ആപ്പിള്‍ എന്നി കമ്ബനികളുടെ സ്മാര്‍ട്ട് ഫോണുകള്‍ ഇതേ ഓഫറുകളില്‍ ലഭിക്കുന്നതാണ് .