ജി​എ​സ്ടി വ​രു​മാ​നം ഒ​രു ല​ക്ഷം കോ​ടി ക​ട​ന്നു; 44 ശ​ത​മാ​നം വ​ള​ര്‍​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ കേ​ര​ളം മു​ന്നി​ല്‍

ന്യൂ​ഡ​ല്‍​ഹി: ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) വ​രു​മാ​നം വീ​ണ്ടും ഒ​രു ല​ക്ഷം കോ​ടി ക​ട​ന്നു. ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ ജി​എ​സ്ടി ഇ​ന​ത്തി​ല്‍ പി​രി​ച്ച​ത് ഒ​രു​ല​ക്ഷം കോ​ടി ക​ട​ന്ന​താ​യി ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ആ​ദ്യ​മാ​യി ജി​എ​സ്ടി വ​രു​മാ​നം ഒ​രു ല​ക്ഷം കോ​ടി ക​ട​ന്ന​ത്.

സെ​പ്റ്റം​ബ​റി​ല്‍ 94,442 കോ​ടി രൂ​പ​യാ​യി​രു​ന്നു വ​രു​മാ​നം. ഓ​ഗ​സ്റ്റി​ല്‍ 93,960 കോ​ടി രൂ​പ​യും. ഏ​പ്രി​ലി​ല്‍ ഒ​രു ല​ക്ഷം കോ​ടി ക​ട​ന്ന ജി​എ​സ്ടി വ​രു​മാ​നം മേ​യി​ല്‍ 94,016 കോ​ടി​യാ​യി കു​റ​ഞ്ഞി​രു​ന്നു. ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ രാ​ജ്യ​ത്തെ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​ണ​ര്‍​വാ​ണ് നി​കു​തി വ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്. 44 ശ​ത​മാ​നം വ​ള​ര്‍​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ കേ​ര​ള​മാ​ണ് മു​ന്നി​ല്‍.