ജിഷ്ണുപ്രണോയിയുടെ കൊലപാതകത്തിൽ സമരം ചെയ്ത വിദ്യാർത്ഥികളെ കൂട്ടത്തോടെ തോൽപ്പിച്ച് നെഹ്‌റു കോളജിന്റെ പ്രതികാരം ; വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം : പാലക്കാട് നെഹ്റു കോളജിലെ വിദ്യാര്‍ത്ഥികളെ പരീക്ഷയിൽ കൂട്ടത്തോടെ തോല്‍പ്പിച്ചത് മുൻ നിശ്ചയിച്ച പ്രകാരമെന്ന് അന്വേഷണ റിപ്പോര്‍ട്ട് . അന്വേഷിക്കാന്‍ നിയോഗിച്ച സമിതി ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൂട്ടത്തോല്‍വിയെ തുടർന്ന് വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. തോൽവിയെ തുടർന്ന്, ഇത് പ്രതികാര നടപടി ആണെന്ന് വിദ്യാർത്ഥിക്കുകൾ സർവകലാശാലക്ക് പരാതി നൽകുകയും, സർവകലാശാല നടത്തിയ പരീക്ഷയിൽ വിദ്യാർത്ഥികൾ ജയിച്ചു. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ വിദഗ്ധ അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്.

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ, അവരുടെ പരീക്ഷാ പേപ്പര്‍ തിരുത്തി പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുകയായിരുന്നു . ആര്‍. രാജേഷ് എംഎല്‍എ അധ്യക്ഷനായ അഞ്ചംഗ സമിതിയുടേതാണ് റിപ്പോര്‍ട്ട്.

ഇതിനെ തുടർന്ന് കോളേജിന്റെ അക്ക്രഡിറ്റേഷൻ അടക്കമുള്ള കാര്യങ്ങളിൽ പുനർചിന്തനം വേണമെന്നാണ് വിദ്യാഭാസ മേഖലയിലെ വിദഗ്ധർ പറയുന്നത്.