ജാര്‍ഖണ്ഡ് ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ കര്‍ശന നടപടിയെന്ന് പ്രധാന മന്ത്രി

ജാര്‍ഖണ്ഡില്‍ യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വിഷയത്തില്‍ ഒരു സംസ്ഥാനത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് അന്യായമാണെന്ന് മോദി പറഞ്ഞു. രാജ്യസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രനോജിയുടെ ഭരണത്തില്‍ കീഴില്‍ എന്നും സുരക്ഷിതരായിരിക്കുമെന്ന് ബിജെപി നേതാവ് കെ ജെ അല്‍ഫോണ്‍സ് നേരത്തെ അവകാശപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് പ്രധാനമന്ത്രി ഈ സംഭവം പരാമര്‍ശിച്ചത്.