ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച;ഡിജിപിയുടെ ഓഫീസിന്‌ ഹൈക്കോടതിയുടെ താക്കീത്‌

കൊച്ചി:  ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡിജിപിയുടെ ഓഫിസിന്  വീഴ്ചയെന്ന് ഹൈക്കോടതി. കേസ് സംബന്ധിച്ച വിവരങ്ങള്‍ യാഥാസമയം പൊലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും ഡിജിപി ഓഫീസ്‌ നിര്‍ദേശം നല്‍കാത്തത് കൃത്യവിലോപമാണ്. ഈനില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതി നിര്‍ദേശിച്ചു.

പെരിയ ഇരട്ടക്കൊലക്കേസില്‍ ജാമ്യാപേക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട  പ്രോസിക്യൂഷനേയും  ഹൈക്കോടതി വിമര്‍ശിച്ചു. അനാവശ്യകാര്യങ്ങള്‍ പറഞ്ഞ് കേസ് നീട്ടാനാവില്ലെന്ന് കോടതി പറഞ്ഞു.