ജാതി-മത വീതം വെയ്‌പ്പിൽ മറക്കുന്ന തൊഴിലില്ലായ്മയും, കാർഷിക പ്രശ്നങ്ങളും

വെള്ളാശേരി ജോസഫ്

പണ്ട് ഗുജറാത്തിൽ നേടിയ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് നരേന്ദ്ര മോദിയെ ഇന്ത്യ റ്റുഡേ വിശേഷിപ്പിച്ചത് ‘ഗ്രെയ്റ്റ് ഡിവൈഡർ’ എന്നായിരുന്നു. ഇക്കഴിഞ്ഞ ഉത്തർ പ്രദേശിലെ നിയമ സഭയിലേക്കുള്ള ബി.ജെ. പി. – യുടെ വിജയവും, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതും വേറൊരു രീതിയിലുള്ള ഭിന്നിപ്പാണ് – ജാതീയമായ ഭിന്നിപ്പ്. മണ്ഡൽ രാഷ്ട്രീയത്തിനെതിരേ മുന്നോക്ക ജാതികൾ ഒരുമിച്ചു. യാദവ്, ദളിത്, മുസ്‌ലീം വോട്ടുകൾ വിഘടിച്ചും പോയി. ബീഹാറിൽ ആർ.ജെ.ഡി. – യുടെ അടിത്തറയും ജാതിയുടെ ബലത്തിൽ ആണ്. ബി. ജെ. പി. കേന്ദ്രത്തിൽ അധികാരത്തിലേറിയ വർഷം ഉണ്ടായ ദാദ്രിയിലെ മുഹമ്മദ് അഖ്ലാക്കിൻറ്റെ കൊലപാതകം ന്യൂനപക്ഷങ്ങളിൽ സൃഷ്ടിച്ച ഭീതിക്കു പകരം ബി. ജെ. പി. – അതിൻറ്റെ വിപരീത നേട്ടം ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ സാധ്യമാക്കുകയെന്ന കൗശലമാണ് ഉത്തർ പ്രദേശിൽ പണ്ട് ഫലപ്രദമായി നടപ്പാക്കിയത്. രാഷ്ട്രീയ ധ്രുവീകരണത്തിലൂടെയുള്ള വോട്ട് നേട്ടത്തിനായി ബി. ജെ. പി. ഇതുപോലുള്ള പല സംഭവങ്ങളും ഉപയോഗിച്ചു. 2014 – ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ മുസഫർ നഗർ, സാംലി കലാപത്തിലൂടെ ബി. ജെ. പി. മുന്നോക്ക ജാതി വോട്ടുകളുടെ ഏകീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്തു. ഉത്തർ പ്രദേശിലെ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗങ്ങൾ ഈ രാഷ്ട്രീയ ധ്രൂവീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. “ഒരു ഗ്രാമത്തിൽ ഖബറിടമുണ്ടെങ്കിൽ അവിടെ ശ്മശാനവും ഉണ്ടായിരിക്കണം. റംസാൻ നാളിൽ തടസ്സമില്ലാതെ വൈദ്യുതി നൽകുമെങ്കിൽ ദീപാവലിക്കും നൽകണം” – എന്നായിരുന്നു മോഡിയുടെ ഒരു തെരഞ്ഞെടുപ്പ് പ്രസംഗം. സോഷ്യൽ മീഡിയയിലെ സമാന്തര പ്രചാരണ രീതികളിലും ഈ വർഗീയ പ്രചാരണം ബി.ജെ.പി. സാധ്യമാക്കി.

Image result for bjp

ജാതിവോട്ടുകൾ പ്രസക്തമായ സംസ്ഥാനമാണ് ഉത്തർ പ്രദേശ്. രാജ്യത്തെ ആകെ ദളിത് പ്രാതിനിധ്യം 17 ശതമാനമാണെങ്കിൽ ഉത്തർ പ്രദേശിൽ 21 ശതമാനമാണ്. ബിഹാർ മാതൃകയിൽ ഒരു മഹാസഖ്യം ഉത്തർ പ്രദേശിൽ സാധ്യമാകുമായിരുന്നു. മായാവതിയും ഇടതു പാർട്ടികളും തനിച്ച് മത്സരിച്ചു ആ സാധ്യതയോട് പുറം തിരിഞ്ഞു. മായാവതിയുടെ മുടിഞ്ഞ ഈഗോ മറ്റുള്ളവരുമായി കൂട്ട് കൂടുന്നതിന് തടസമായി. അതാണ് ബി. ജെ. പി.-യ്ക്ക് വൻ വിജയം സമ്മാനിച്ചത്. ജയിച്ച സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി പോൾ ചെയ്ത വോട്ടുകളുടെ ശതമാന കണക്ക് നോക്കി വിലയിരുത്തിയാൽ സമാജ് വാദി പാർട്ടിയും, ബഹുജൻ സമാജ് പാർട്ടിയും, കോൺഗ്രസ്സും ഒന്നിച്ചു നിന്നിരുന്നെങ്കിൽ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ബി. ജെ. പി.- യെക്കാൾ ഉന്നത വിജയം നേടാമായിരുന്നു. വോട്ടുകൾ ഭിന്നിച്ചു പോയതാണ് ബി. ജെ. പി. ഉത്തർ പ്രദേശിൽ ജയിക്കാൻ കാരണമായതെന്നുള്ളത് കേവലം ലളിതമായ വസ്തുതയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ വ്യത്യസ്തരായി മൽസരിച്ച കൂട്ടർ ഒന്നിക്ക്‌കയാണ്;

Image result for agricultural വ്യത്യസ്തരായ ജാതികളുടെ വോട്ടുബാങ്ക് ഏകോപനവും കൂടിയായാൽ ബി.ജെ.പി. – ക്ക്‌ 2014 – ലെ ലോക്സഭാ പോലെ ഇത്തവണ ജയിച്ചു കേറുന്നത് എളുപ്പമായിരിക്കില്ലാ. ഉത്തർ പ്രദേശിലും, ബീഹാറിലും ബി.ജെ.പി. – ക്കെതിരേ യാദവ്, മുസ്‌ലിം, ദളിത് ഏകോപനം വന്നാൽ അതായിരിക്കും ഈ തിരഞ്ഞെടുപ്പിൻറ്റെ ഗതി നിർണയിക്കാൻ പോകുന്നത്. മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറാണ് കോൺഗ്രസിൻറ്റേയും NCP – യുടേയും വ്യത്യസ്ത ഗ്രൂപ്പുകളെ ഏകോപിപ്പിക്കുവാനുള്ള ശ്രമം തകർത്തത് എന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ ദളിതർ മൊത്തം ജനസംഖ്യയുടെ 7 ശതമാനവും, മുസ്ലീങ്ങൾ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 11 ശതമാനവും വരും. മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്‌കർ ഒവൈസിയുടെ കൂടെ കൂടി വോട്ടുകൾ ജാതി-മത അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ നോക്കുകയാണ്. മാറാത്തകൾക്ക് 10 ശതമാനം സംവരണം കൊടുത്തതും, കോറിഗോൺ ഭീമയിലുണ്ടായ വയലൻസും ഇരു കൂട്ടർക്കും രുചിച്ചിട്ടില്ലാ. അതുകൊണ്ട് ബി.ജെ.പി. – ശിവസേന അലയൻസ് ഒരുവശത്തും, മറുവശത്ത് കോൺഗ്രസ് – NCP അലയൻസ് മറുവശത്തും വരുമ്പോൾ തന്നെ പ്രകാശ് അംബേദ്കറും ഉവൈസിയും തമ്മിലുള്ള കൂട്ടുകെട്ട് ഈ രണ്ട് അലയൻസുകളേയും ഒരുപോലെ എതിർക്കുകയാണ്.

Image result for agricultural

മതമാണെങ്കിലും, ജാതിയാണെങ്കിലും അത് ആത്യന്തികമായി ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാനേ ഉപകരിക്കൂ. അല്ലെങ്കിലും ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണല്ലോ നമ്മുടെ രാഷ്ട്രീയക്കാരുടെ ലക്ഷ്യവും. ജാതിയുടേയും മതത്തിൻറ്റേയും അടിസ്ഥാനത്തിലുള്ള ഈ വോട്ടുബാങ്ക് രാഷ്ട്രീയം യുവാക്കളുടെ തൊഴിലില്ലായ്മ, കർഷക ആത്മഹത്യാ – എന്നിങ്ങനെയുള്ള രാജ്യം നേരിടുന്ന പല ജീവൻ മരണ പ്രശ്നങ്ങളും സൗകര്യപൂർവം മറക്കുകയാണ്. കർഷകർക്കുള്ള ‘ക്യാഷ് ട്രാൻഫറുമായി’ TRS ഭരിക്കുന്ന തെലുങ്കാനയും, ബിജു ജനതാ ദൾ ഭരിക്കുന്ന ഒറീസയുമാണ് ഇതിൽ നിന്നൊക്കെ അൽപ്പമെങ്കിലും വ്യത്യസ്തമായി ചിന്തിക്കുന്നത്. ‘കാലിയ’ സ്‌കീമുമായി നവീൻ പട്നായിക്കാണ് കാർഷിക പ്രശ്നങ്ങളിൽ രാജ്യത്തിനാകെ മാതൃകയായത്. കർഷകർക്ക് ഒരു വർഷം 10000 രൂപ കിട്ടുന്ന ആ സ്‌കീമിൽ 5000 രൂപ ഇതിനോടകം തന്നെ 37 ലക്ഷം കർഷകർക്ക് ആദ്യ ഗഡുവായി കൊടുത്തു കഴിഞ്ഞു. 19 വർഷമായി ഒറീസയിൽ നവീൻ പട്നായിക്കിന് ഭരിക്കാൻ പറ്റുന്നതും ഇതു കൊണ്ടെക്കെയാകാം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറീസയിൽ നിന്നുള്ള 21 സീറ്റുകളിൽ 20 സീറ്റും നവീൻ പട്ട്നായിക്കിന് കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചതും ഒരുപക്ഷെ അതുകൊണ്ടാകാം.