ജാതിമാറി വിവാഹം; ശിക്ഷയായി ഭര്‍ത്താവിനെ ചുമലിലേറ്റിച്ച് യുവതിയെ നടത്തിച്ചു,ക്രൂരത

ഭോപ്പാല്‍: ജാതിമാറി വിവാഹം കഴിച്ചതിന് ശിക്ഷയായി ഭര്‍ത്താവിനെ ചുമലിലേറ്റിച്ച് യുവതിയെ തെരുവിലൂടെ നടത്തിച്ചു.  മധ്യപ്രദേശിലെ ജാബുവ ഗ്രാമത്തിലാണ് ക്രൂരമായ ശിക്ഷ നടപ്പാക്കിയത്.

ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ യുവതി ഭര്‍ത്താവിനെയും തോളിലേറ്റി നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭാരം താങ്ങാനാവാതെ ആടിയുലയുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ  പൊലീസ് കേസെടുത്തു. ദൃശ്യങ്ങളില്‍ കാണുന്നവരെയെല്ലാം പ്രതിയാക്കിയാണ് കേസ്.