‘ജല്ലിക്കെട്ട്’ ടൊറന്‍റോ ചലച്ചിത്രമേളയിലേക്ക്

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലയാള സിനിമയായ ‘ജല്ലിക്കെട്ട്’ ടൊറന്‍റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കണ്ടംപററി വേള്‍ഡ് സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്

വിനായകനും ആന്റണി വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജല്ലിക്കെട്ടിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ്. സെപ്റ്റംബര്‍ 5 മുതല്‍ 15 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. 108 സിനിമകളാണ് ഇക്കുറി ഈ വിഭാഗത്തിലുള്ളത്.