ജലീലിനെതിരായ ബന്ധുനിയമന പരാതികൾ ലോകായുക്തയിൽ; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകാന്‍ നിർദ്ദേശം

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന പരാതികൾ ലോകായുക്തയിൽ. കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകാന്‍ ലോകായുക്ത നിർദ്ദേശം നല്‍കി. മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നൽകിയ ഹർജിയിലാണ് നിർദ്ദേശം.

കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ഹാജരാകാനാണ് നിർദ്ദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ ഹാജരാകുമെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചു. ഹർജി ഫയലിൽ സ്വീകരിക്കുന്നതിൽ വാദത്തിനായി സമയം വേണമെന്ന് സർക്കാർ അഭിഭാഷകൻ ലോകായുക്തയിൽ ആവശ്യപ്പെട്ടു. തവനൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഹർജിക്കാരൻ.