ജയ് ശ്രീറാം വിളിക്കാത്തതിനെ തുടർന്നുള്ള മർദ്ദനം:പ്രതികളെ വെറുതെ വിട്ടു

ഉന്നാവോ:ജയ്ശ്രീറാം വിളിക്കാത്തതിനെ തുടർന്ന് മദ്രസ വിദ്യാർഥികളെ ബാറ്റ് കൊണ്ട് മർദിച്ച സംഭവത്തിൽ പ്രതികൾക്ക് ക്ലീൻചിറ്റ് നൽകി ഉന്നാവോ പോലീസ്.ഉന്നാവോയിലെ സാദര്‍ മേഖലയിലെ ദാറുല്‍ ഉലൂം ഫയിസേ ആം മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.എഫ് ഐ ആറില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ ക്ലീന്‍ ചിറ്റ് നല്‍കി വിട്ടയച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികൾ എന്ന് ആരോപിക്കപ്പെടുന്ന യുവമോർച്ച പ്രവർത്തകർ സ്‌ഥലത്ത് ഉണ്ടായിരുന്നില്ലെന്നും,മറ്റ് ചിലരാണ് പ്രതികളെന്നും പോലീസ് പറയുന്നു.സംഭവം നടന്ന സ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇത് തെളിഞ്ഞത് കൊണ്ടാണ് യുവമോർച്ച പ്രവർത്തകരെ വെറുതെ വിട്ടത് എന്നാണ് പോലീസ് പറയുന്നത്.