ജയ്പൂര്‍ യുനെസ്കോയുടെ പൈതൃക പട്ടികയിൽ

ന്യൂ ഡല്‍ഹി : പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ യുനെസ്കോയുടെ പൈതൃകപട്ടികയിൽ സ്ഥാനം പിടിച്ചു. അസെര്‍ബൈജനില്‍ നടന്ന യുനെസ്കോ ലോക ഹെറിറ്റേജ് കമ്മിറ്റിയുടെ 43 ആമത് സെഷനിലാണ് തീരുമാനം. ജയ്പൂരിനെ യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ കാര്യം യുഎന്‍ ഏജന്‍സി ട്വിറ്ററിലാണ് അറിയിച്ചത്.

ജയ്പൂരിനെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. രാജസ്ഥാനിലെയും എല്ലാ ഇന്ത്യക്കാർക്ക് അപമാനിക്കാൻ ഉള്ള സമയം ആയെന്നു അദ്ദേഹം പറഞ്ഞു.

ഇതോടെ യുനെസ്കോ പൈതൃക പട്ടികയില്‍ ഇടംനേടിയ ഇന്ത്യന്‍ പൈതൃക കേന്ദ്രങ്ങളുടെ എണ്ണം 38 ആയി. 30 സാംസ്കാരിക കേന്ദ്രങ്ങളും 7 പ്രകൃതി കേന്ദ്രങ്ങളും ഇത് രണ്ടും ചേര്‍ന്ന ഒരു കേന്ദ്രവുമാണ് ഇപ്പോള്‍ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടംനേടിയിരിക്കുന്നത്. 2017ല്‍ യുനെസ്കോ പൈതൃക പട്ടികയില്‍ ഇടം നേടുന്ന ആദ്യ നഗരമായി ഹൈദരാബാദ് മാറി.

ഗോവിന്ദ് ദേവ് ക്ഷേത്രം, സിറ്റി പാലസ്, ജന്ദര്‍ മന്ദര്‍, ഹവ മഹല്‍ തുടങ്ങിയ പൈതൃക കേന്ദ്രങ്ങളാണ് പിങ്ക് സിറ്റിക്ക് ഈ പദവി നേടിക്കൊടുത്തത്. അഭിമാനം മാത്രമല്ല, ഇത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.