ജയിൽ ഫ്രീഡം ഫുഡ് ഇനി മുതൽ ഓൺലൈനിലും

കൊല്ലം:കൊല്ലം ജില്ലാ ജയിലിൽ നിന്നുള്ള ഭക്ഷണ സാധനങ്ങൾ ഇനി മുതൽ ഓൺലൈനിലും ലഭ്യമാകും.ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനിയായ സ്വീഗിയാണ് ജയിൽ വകുപ്പിന്റെ ഫ്രീഡം ഫുഡ് കോമ്പോ പാക്ക് ജനങ്ങളിലേക്ക് എത്തിക്കുന്നത്.

അച്ചാറും സാലഡും സഹിതമുള്ള ചിക്കന്‍ ബിരിയാണി (500 ഗ്രാം), 3 ചപ്പാത്തി, ചിക്കന്‍കറി (150 ഗ്രാം), കിണ്ണത്തപ്പത്തിന്റെയോ ഹല്‍വയുടെയോ ഒരു കഷണം, ഒരു കുപ്പി മിനറല്‍ വാട്ടര്‍ എന്നിവയായിരിക്കും ഈ കോംബോ പായ്ക്കില്‍ ഉണ്ടായിരിക്കുക.

125 രൂപയാണ് ഈ കോംബോയുടെ വില .രാവിലെ 11 മുതൽ ഉച്ചക്ക് 3 മണി വരെ ആയിരിക്കും ഓൺലൈൻ വഴി ഭക്ഷ്യ വിതരണം നടക്കുക.ജയിലിന്റെ 6 കിലോമീറ്റർ ചുറ്റളവിലായിരിക്കും ഓൺലൈൻ വിതരണം നടക്കുക.ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശ പ്രകാരമാണു ജയില്‍ വിഭവങ്ങള്‍ ഓണ്‍ലൈനിലും ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്.