‘ഞാന്‍ മേരിക്കുട്ടി’യുടെ ഫസ്റ്റ്‌ലുക്ക് ടീസര്‍ പുറത്തിറങ്ങി


മലയാളത്തില്‍ രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുക്കെട്ട് വീണ്ടും. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ‘ഞാന്‍ മേരിക്കുട്ടി’യുടെ ഫസ്റ്റ്‌ലുക്ക് ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ടീസര്‍ പുറത്തുവിട്ടത്. പ്രേതം, സു സു സുധി വാത്മീകം എന്നിവയായിരുന്നു ഇരുവരുടെയും കൂട്ടുക്കെട്ടില്‍ പിറന്ന മറ്റു സിനിമകള്‍.

 
മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഈ ചിത്രത്തില്‍ ജയസൂര്യ പെണ്‍വേഷത്തിലാണ് എത്തുന്നത്. മേരിക്കുട്ടിയെന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.