ജയന്റെ ജീവിതകഥ സിനിമയാകുന്നു

മലയാള സിനിമയ്ക്ക് ഒരു പിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച് അകാലത്തില്‍ മണ്‍മറഞ്ഞ നടന്‍ ജയന്റെ ജീവിതകഥ സിനിമയാകുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മിട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയന്‍. പ്രമുഖ ബാനറായ ജോണി സാഗരിക ഈ ചിത്രത്തിലൂടെ ചലചിത്ര നിര്‍മാണ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

പുതുമുഖങ്ങളായിരിക്കും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനയമികവുകൊണ്ട് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി. ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തില്‍ സംക്രമിപ്പിച്ച് ജയന്‍ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി. കോളിളക്കം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ജയന്റെ മരണം.