ജമ്മു-കശ്മീർ വിഷയം പാകിസ്ഥാൻ അടിയന്തിര യോഗം വിളിച്ചു ; യു എൻ ഇനെ സമീപിക്കുമെന്ന് റിപോർട്ടുകൾ

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ ഇന്ത്യന്‍ നടപടിക്കെതിരെ പാകിസ്ഥാന്‍ അടിയന്തിര യോഗം വിളിചു. പാകിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ ആണ് അടിയന്തര യോഗം വിളിച്ചത്.

ഇന്ത്യയുടെ നടപടിക്കെതിരെ പാകിസ്ഥാന്‍ ഐക്യ രാഷ്ട്ര സഭയെ സമീപിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരിന് നല്‍കി വന്നിരുന്ന പ്രത്യേക നടപടികള്‍ എടുത്തുകളയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ തന്നെ പാകിസസ്ഥാന്‍ വിദേശകാര്യ മന്ത്രലയം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

‘അന്തര്‍ദേശീയ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുന്ന തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തി പ്രദേശമാണ് ഇന്ത്യന്‍ ഒക്യുപൈഡ് കശ്മീര്‍. യു എന്‍ സുരക്ഷാ സമിതിയില്‍ തര്‍ക്കം നിലനില്‍ക്കുമ്പോള്‍ പ്രദേശത്തെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്താന്‍ ഇന്ത്യക്ക് ആകില്ല. ജമ്മു കശ്മിരിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ ഇത് അംഗീകരിക്കില്ല എന്നായിരുന്നു പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.