ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ ദര്‍ബ്ഗാം ഗ്രാമത്തില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഹിസ്ബുള്‍ ഭീകരരായ സമീര്‍ ടൈഗര്‍, ആഖിബ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍.

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും തിരിച്ചടിച്ചു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.