ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

ജമ്മു: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജമ്മുകാശ്മീരിലെ അനന്ത്‌നഗറിലാണ് ഏറ്റ് മുട്ടല്‍ നടന്നത്. അനന്തനഗറിലെ കെപി നഗറിലുള്ള പോലീസ് പോസ്റ്റാണ് തീവ്രവാദികള്‍ ആക്രമിച്ചത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

അക്രമണം നടത്തിയത് രണ്ട് തീവ്രവാദികളാണെന്നാണ് റിപ്പോര്‍ട്ട്. അതെസമയം സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. അല്‍ ഉമര്‍ മുജാഹിദ്ദീന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു.