ജമാല്‍ ഖഷോഗ്ജിയുടെ കുടുംബത്തിന് സൗദി ബ്ലഡ് മണി നല്‍കുന്നതായി റിപ്പോര്‍ട്ട്

റിയാദ്: ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കുടുംബത്തിന് സൗദി ബ്ലഡ് മണി നല്‍കുന്നതായി റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് മില്യണ്‍ ഡോളറിന്റെ വീടും മാസം തോറും അഞ്ചക്ക സഖ്യയും ഖഷോഗ്ജി കുടുംബത്തിന് നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.

ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് കുടുംബം പരസ്യമായി ഒന്നും പറയില്ലെന്ന ദീര്‍ഘകാല കരാറിന്റെ ഭാഗമാണ് ഈ ബ്ലഡ് മണിയെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖഷോഗ്ജിയുടെ രണ്ട് ആണ്‍മക്കള്‍ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കുമാണ് പണം നല്‍കുന്നത്. ഈ വര്‍ഷം അവസാനം ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട വിചാരണ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനുശേഷം ‘ബ്ലഡ് മണി’ കരാറിന്റെ ഭാഗമായി കുടുംബം ലക്ഷക്കണക്കിന് ഡോളറുകള്‍ കൂടി കൈപ്പറ്റുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത്.