ജപ്പാനില്‍ അഞ്ജാതന്റെ ആക്രമണത്തില്‍ രണ്ടുമരണം; 17 പേര്‍ക്ക് പരുക്ക്

ടോക്കിയോ ; ജപ്പാനിലെ കവാസകിയില്‍ അഞ്ജാതന്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥിനി ഉള്‍പ്പൈടെ രണ്ടു പേര്‍ മരിച്ചു. സംഭവത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ നാലു പേരുടെ നീല ഗുരുതരമാണ്.

മധ്യവയസ്‌കനായ ഒരാള്‍ കത്തികൊണ്ട് ആളുകളെ ആക്രമിക്കുകയായിരുന്നു. നഗരത്തില്‍ ബസ് കാത്ത് നിന്നവരെയാണ് ആക്രമിച്ചത്.അക്രമത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജപ്പാന്‍സന്ദര്‍ശനം നടക്കുന്നതിനിടെയാണ് ജപ്പാനില്‍ ആക്രമണം നടന്നത്. സംഭവത്തില്‍ ട്രംപ് അനുശോചനം അറിയിച്ചു.