ജനാധിപത്യ സർക്കാരിനായുള്ള പ്രക്ഷോഭം തുടരും ; സുഡാനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി

ഖാര്‍തും : സുഡാനില്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സുഡാനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (എസ് സി പി). യഥാര്‍ഥ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരുംവരെ പ്രക്ഷോഭം തുടരും. തണുപ്പിക്കാന്‍ സൈനിക കൗണ്‍സില്‍ നിര്‍ദേശിക്കുന്ന ഇടക്കാല സര്‍ക്കാരില്‍ പങ്കാളിയാകില്ലെന്നും എസ് സി പി പ്രഖ്യാപിച്ചു.

ഭരണം നയിക്കുന്ന ഇടക്കാല സൈനിക കൗണ്‍സിലിന്റെയും ജനാധിപത്യസര്‍ക്കാരിനായി പോരാട്ടത്തിലുള്ള പ്രക്ഷോഭ കൂട്ടായ്മയുടെയും നേതൃത്വവുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് എസ് സി പി നിലപാട് വ്യക്തമാക്കിയത്.

ജനാധിപത്യ പ്രക്ഷോഭ കൂട്ടായ്മയുടെ ഭാഗമായാണ് എസ് സി പി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ജനകീയ സര്‍ക്കാര്‍ രൂപീകരണത്തിനായി നേരത്തെ മുന്നോട്ടുവച്ച ഉപാധികളില്‍നിന്ന് സൈനിക കൗണ്‍സില്‍ പിന്മാറി. സുഡാനില്‍ സായുധപോരാട്ടപാതയിലുള്ള വിമതസേന ഉള്‍പ്പെട്ട സുഡാന്‍കാള്‍ എന്ന പ്രതിപക്ഷകക്ഷിയും സൈനിക കൗണ്‍സിലിന്റെ പുതിയ നിര്‍ദേശങ്ങള്‍ തള്ളി.

പ്രക്ഷോഭത്തെ അടിച്ചമർത്താൻ ക്രൂര നടപടികളാണ് സൈന്യം സ്വീകരിക്കുന്നത്. 120 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.