ജനപദങ്ങൾ 4: ഹൈന്ദവ സംസ്കാരത്തിന്റെ വലിപ്പവും കാലവും പ്രത്യേകതകളും

ദീപ ഡേവിഡ്

മറ്റു പല മതങ്ങളെ അപേക്ഷിച്ചു ഇരട്ടിയോളം സമയം തുടർച്ചയായി ഭൂമിയിൽ ലഭിച്ച മതം ആണ് ഹിന്ദു മതം. മതത്തിൽ നിന്നും വേര്പെടാതെ ഒരു സംസ്കാരം ഉണ്ടായിരുന്നതിനാൽ വളരെ വലിയ ഒരു തത്വ ചിന്ത അതിന് ഉണ്ടായി. ധർമം സത്യം ഇതൊക്കെ അധിഷ്ഠിതമായ ഒരു ജീവിതരീതി അവർക്ക് നിർമിക്കാൻ കഴിഞ്ഞു. ഈ തത്വചിന്തയുടെ സ്വാധീനം ഈജിപ്ത് സുമേറിയ മുതൽ കിഴക്ക് പസഫിക് സമുദ്രം വരെയും വടക്ക് ചൈനയും തെക്ക് ഇന്ത്യൻ സമുദ്രവും ആയി വളരെ വലിയ ഒരു ഭൂപ്രദേശത്തിൽ വ്യപിച്ചു കിടന്നു. അതിനപ്പുറം ഉള്ള സംസ്കാരങ്ങളും ആയി നൂറ്റാണ്ടുകൾ ഇടപഴകി പരസ്പരം കൊടുക്കൽ വാങ്ങൽ ചെയ്തുകൊണ്ടാണ് ഈ സംസ്കാരം വികസിച്ചത്. ഒരാൾക് തന്റെ അഭിപ്രായം അടിച്ചേല്പിക്കണം എങ്കിൽ കൂടി ഒരു മനുഷ്യയുസ് കൊണ്ട് എല്ലായിടവും ചെന്നെത്താൻ പോലും കഴിയാത്ത ഈ വലിയ സ്‌ഥലത്തു കേന്ദ്രീകൃതമായ ഒരു സംസ്കാരമോ രാജ്യമോ ഭരണമോ മതമോ നിലനിൽക്കാൻ സാധ്യമായിരുന്നില്ല. ഈ ഭൂപ്രദേശത്ത് എവിടെയെങ്കിലും ഒരാൾ താനാണ് ദൈവം എന്നു അവകാശപ്പെട്ടാൽ തന്നെ ചുറ്റും കുറെ ആളുകളെ ചേർക്കാം എന്നെ ഉള്ളു. അയാളുടെ മൂന്നു തലമുറ കഴിഞ്ഞായിരിക്കും മറ്റൊരു സ്‌ഥലത്തു ഈ വാർത്ത എത്തുന്നത്.
ഇതേ സ്ഥിതി ഒരു രണ്ടായിരം കൊല്ലം തുടരുകയും ചെയ്താൽ എങ്ങനെ ഉണ്ടാകും.? യേശു ക്രിസ്തു മരിച്ച ശേഷം 2000 കൊല്ലം കിട്ടിയിട്ട് അതിൽ തന്നെ അവസാന 300 കൊല്ലം യാത്ര സൗകര്യവും വിവര വിനിമയ വേഗതയും ഉണ്ടായിട്ട് കൂടി മാർപാപ്പയ്ക്ക് ഇന്നത്തെ ഇന്ത്യ രാജ്യം പോലും പൂർണമായി ക്രൈസ്തവ വൽക്കാരിക്കാൻ കഴിഞ്ഞില്ല അപ്പോൾ .. ആ കണക്കിൽ bc 2200 മുതൽ bc 500 വരെ ഉള്ള കാലം ഇത്രവലിയ ഒരു പ്രദേശത്ത് ഒക്കെ ഒരു കേന്ദ്രീകൃത സംസ്കാരമോ മതമോ ഒക്കെ എങ്ങനെ ഉണ്ടാക്കിയെടുക്കാൻ ആണ്?
ഇവിടെ ഹിന്ദു സംസ്കാരത്തിന് ഒരു വഴിയേ ഉള്ളു. അത് ഏറ്റവും മികച്ച വഴി തന്നെ ആയിരുന്നു എല്ലാ നദികളെയും സ്വീകരിക്കുന്ന കടൽ പോലെ എല്ലാ ഭൂഭാഗത്തെയും എല്ലാ ചിന്തകളെയും ഉൾക്കൊള്ളുക എന്നതാണ് അത്. അതിൽ തർക്കങ്ങൾ ഒക്കെ ഉണ്ടാകും ചിലത് ഒന്നോ രണ്ടോ ആയുഷ്കാലം നിലനിന്നു എന്നും ഇരിക്കും എങ്കിലും ആയിരം രണ്ടായിരം മൂവായിരം കൊല്ലം ഒക്കെ വരുമ്പോൾ അത് എന്തു വ്യത്യസം ഉണ്ടാക്കാൻ ആണ്? നൂറ്റാണ്ട് യുദ്ധങ്ങളും യൂറോപ്പിനെ ആകെ ബാധിച്ച അന്ധകാര യുഗവും ഒക്കെ പോലും കണ്ണടച്ചു തുറക്കുമ്പോലെ അപ്രസക്തമാകുന്ന അത്ര വലിയ ഒരു കാല പ്രവാഹമാണ് അത്.
ഇവിടെ കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കുന്നത് മാത്രമേ നിലനിൽക്കുകയുള്ളൂ. അത് സത്യവും അഹിംസയും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ധർമവും ആണ്. (തിയറി മാത്രം, അങ്ങനെ ഒന്ന് എപ്രകാരം പ്രാക്ടിക്കൽ അല്ല എന്നാണ് ധര്മയുദ്ധം ആയി തുടങ്ങുകയും ഒരു മനുഷ്യന് തെറ്റും ശരിയും വിവേചിച് അറിയാൻ കഴിയാത്ത വിധം കെട്ടി മറിയുകയും ഒടുവിൽ എന്തു പേരിട്ട് വിളിച്ചാലും യുദ്ധം യുദ്ധം മാത്രമാണ് എന്നു പറയുകയും ചെയ്യുന്ന മഹാഭാരതയുദ്ധം നമ്മളോട് പറയുന്നത്)
അതേ സമയം തന്നെ തൊട്ടു കൂടായ്മ, ബലി മുതലായ നല്ലതോ ചീത്തയോ ആയ എല്ലാ പ്രവണതകളും ഇവിടെ പല സ്‌ഥലങ്ങളിൽ പല സമയത്തായി നിലനിന്നിരിക്കണം അത് ചെറിയ ഒരു സ്ഥലത്തോ സമയത്തോ അല്ല. അത് അവഗണിക്കാനും ആവില്ല.. അതിനെയും അംഗീകരിക്കുക മാത്രമേ വഴിയുള്ളൂ. ഈ കാലത് ദൈവം ഉണ്ടെന്ന അഭിപ്രായത്തിൽ 6 ദർശനങ്ങളും ഇല്ലെന്ന അഭിപ്രയത്തിൽ 3 ദർശനങ്ങളും ഉണ്ടായി.
പരസ്പരം മത്സരിക്കുന്നതും ചിലപ്പോൾ പരസ്പര വിരുദ്ധവും ആയ ഈ ദർശനങ്ങൾ ഒരുപോലെ ഇവിടെ നിലനിന്നത് (coexist) ഈ ആ സംസ്കാരത്തിന്റെ വലിപ്പവും കാലവും കാരണം ആണ്.
ഭക്ഷണം ഉൾപ്പെടെയുള്ള വിഭവങ്ങളും കാലാവസ്ഥാ വെല്ലുവിളികളും കാരണം വ്യത്യസ്തത അഭിപ്രായം ആണെങ്കിൽ കൂടി ഒരു വിഭാഗത്തിന് വിട്ടു പോകുക എന്നൊരു ഓപ്ഷൻ ഇല്ലാതെ ആയി അഥവാ ആരെങ്കിലും പോയാൽതന്നെ കാലക്രമത്തിൽ അതും കൂടി ഈ സംസ്കാരത്തിന്റെ ഭാഗം ആകാൻ തക്കവണ്ണം തലമുറകളുടെ സമയവും ഹിന്ദു മതത്തിനു ലഭിച്ചു. അതിനു ഉദാഹരണമാണ് സിന്ധുതടത്തിൽ നിന്നും തെക്കോട്ടും പടിഞ്ഞാറോട്ടും കിഴക്കോട്ടും വ്യാപിച്ച സംസ്കാരങ്ങൾ പിൽക്കാലം ഭാരത സംസ്കാരം തന്നെ ആയത്. ആദി വനവാസികൾ ഉണ്ടായിരുന്ന ഡെക്കാൻ പ്രദേശം മധുര കേന്ദ്രമാക്കി ദ്രാവിഡ സംസ്കാരം ആകുമ്പോഴും ബുദ്ധമത വിശ്വാസം കിഴക്കൻ തീരത്തു കൂടി ഇന്തോനേഷ്യൻ ഭാഗത്തു വ്യാപിക്കുമ്പോഴും അത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാകുന്ന മാജിക് അങ്ങനെയാണ്. ഹിമലയത്തിനും അപ്പുറം മറ്റൊരു മഹാ സംസ്കാരത്തിന്റെ ഭാഗമായ ബുദ്ധമതം- ചൈനീസ് ബുദ്ധമതം മാത്രമാണ് ഭാരതീയം എന്നതിൽ നിന്നും വേറിട്ട ഒരു അസ്തിത്വം നേടിയത്. ഇന്ത്യ എന്തുകൊണ്ട് ഇത്രയധികം സാഹിഷ്ണുതയുള്ളത് ആയിരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം വേരുകൾ ആഴ്ത്തി നിൽക്കുന്നത് അവിടെയാണ്.

ആദ്യകാല ഹിന്ദു മതത്തിനുള്ളിലെ ചിന്താരീതികൾ (മതങ്ങൾ)

രണ്ടാം ഭാഗത്തിൽ ഞാൻ ഹിന്ദു ത്രിത്വത്തിന്റെ ഉല്പത്തിയെക്കുറിച്ചുള്ള വിവിധ പുരാണങ്ങൾ പറഞ്ഞുവല്ലോ. ഇവർക്ക് മാത്രമായി ആരാധകരും ഉണ്ടായി
1,ബ്രഹ്മവിനെ ആരാധിക്കുന്ന സ്മാർത്തന്മാർ ( സ്മാർത്ത വിചാരത്തിലെ സ്മാർത്താനുമായി ഇതിനു ബന്ധമില്ല)
2,ശിവനെ ആരാധിക്കുന്ന ശൈവർ
3,വിഷ്ണുവിനെ ആരാധിക്കുന്ന വൈഷ്ണവർ
4, ശക്തിയെ ആരാധിക്കുന്ന ശാക്തേയർ
ഇങ്ങനെ ഉള്ള വിവിധ വിഭാഗങ്ങൾ അധികാരത്തിൽ എത്തുമ്പോൾ മറ്റുള്ളവരേ ഏതു വിധേനയും പരാജയപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിൽനനിന്നാണ് എല്ലാവർക്കും പിതാവ് ആര് എന്ന ചോദ്യത്തിന് പല പുരാണങ്ങളിൽ പല ഉത്തരങ്ങൾ വന്നത്.

സിന്ധു തട സംസ്കാരത്തിന്റെ അവസാനത്തോടെ അവരുടെ ആരാധനാ രീതികൾ ഒന്നുകിൽ നശിപ്പിക്കുകയോ വൈദിക രീതിയിയോട് കൂട്ടി ചേർക്കുകയോ ചെയ്തു എന്നു മനസിലാക്കാം. ഒരു മതം മറ്റൊരു മതത്തിന്റെ അടയാളങ്ങൾ പൂർണമായി നശിപ്പിക്കുന്നതിനോ സ്വന്തംആക്കുന്നതിനോ നമ്മുക്ക് ലോകമാകെ ഉദാഹരണങ്ങൾ ഉണ്ട്. അതുവരെയും പ്രബലമായ നിലനിന്ന സൈന്ധവ രീതികൾ അവസാനിക്കുമ്പോൾ ആ സ്‌ഥലത്തേക്ക് ഉയർന്നു വന്ന പ്രബല മത്സരാർത്ഥികൾ ആണ് മേൽപറഞ്ഞ വിഭാഗങ്ങൾ.

പിടിച്ചു നിൽക്കാൻ ശേഷി ഇല്ലാതെ സിന്ധുതട സംസ്കാരത്തിന്റെ ശേഷിപ്പുകൾ വൈദിക സംസ്കാരത്തിൽ ആഗിരണം ചെയ്യപ്പെടുകയോ അതിന്റെ പരിധിക്കു പുറത്തേക്ക് പലായനം ചെയ്യുകയോ ചെയ്തു. ഇതിനു ചില സാധ്യതകൾ ഉണ്ട്. വടക്കോട്ടുള്ള പലായനം ഹിമാലയം തടഞ്ഞപ്പോൾ ബലൂചിസ്ഥാൻ പോലെ പടിഞ്ഞാറൻ ഭാഗങ്ങളിലും തെക്കേ ഇൻഡ്യയിലെ ദ്രാവിഡ സ്വത്വത്തിലും ബംഗാളിനു കിഴക്കുള്ള നാഗ സ്വത്വത്തിനും ഒക്കെ വൈദികരിൽ നിന്നുള്ള വ്യത്യസസങ്ങളും തമ്മിൽ തമ്മിൽ ഉള്ള സാമ്യതകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.മധ്യ ഇന്ത്യയിൽ തന്നെ അക്കാലം മുതൽ വനമായിരുന്ന ഇന്നും വനമായ ദണ്ഡകാരണ്യ (ഇന്നത്തെ ദന്തേവാഡാ) പ്രദേശങ്ങളിലെ ആദിമ നിവാസികലും മറ്റു ചില ആദിവാസികൾ ആയ തൊടർ, സന്താൽ തുടങ്ങിയ വിഭാഗങ്ങളെയും ഈ ഗണത്തിൽ പെടുത്താം.

സിന്ധുതട കാലശേഷം വന്നതിൽ ബുദ്ധർ, ജൈനർ , ജെഡിലർ, വ്രത്യര് തുടങ്ങിയവരെ എല്ലാം കൂടി ശ്രമണ മതങ്ങൾ എന്നു പറയുന്നു.
ചർവാകം , ശ്രമനം, എന്നിവയ്ക്ക് പുറമെ സാംഖ്യം, അജീവകം, ബ്രഹ്മണം( പുരോഹിതമതം) എന്നിവയും ഇവയുടെ അനേകം ഉൾപിരിവുകളും ഉള്ളതാണ് ഹിന്ദു മതം. ഉദാഹരണമായി ചർവാക ദർശനം തന്നെ താഴെ പറയുന്ന പല ചെറു വിഭാഗമായി പിരിഞ്ഞു കിടക്കുന്നു.
പരമാണു വാദം( ചെറിയ കണങ്ങാളാൽ ലോകം ഉണ്ടായിരിക്കുന്നു)
ഭൂത വാദം (അഗ്നി ജലം വായു തുടങ്ങി 4or5 ഭൂതങ്ങളാൽ ലോകം ഉണ്ടായിരിക്കുന്നു
പ്രകൃതി വാദം ( പ്രകൃതിയിൽ സ്വാഭാവികമായി എല്ലാം ഉണ്ടായിരിക്കുന്നു)
നിയതി വാദം(എല്ലാം വിധിപോലെ വരും)
യാദൃചികത വാദം( സംഭവപരമ്പരകൾക്ക് പിന്നിൽ ഒരു ഡിസൈനും ഇല്ല.)
ഞാൻ മുൻപ് പറഞ്ഞതുപോലെ ഹിന്ദുമതം മറ്റുള്ളവരെക്കാൾ സമയം കൊണ്ടും വിസ്തൃതികൊണ്ടും അനുഗ്രഹിക്കപ്പെട്ടു. അതുകൊണ്ട് തല പോകാതെ അവർക്ക് ചിന്തിച്ചു കൂട്ടാനും പരസ്പരം തർക്കിച്ചു ഉത്തരങ്ങളിൽ ഏത്താനും ഇടവും കാലവും ഉണ്ടായിരുന്നു. അത് അവർ ചെയ്യുകയും ചെയ്തു. മറ്റൊരു സംസ്കാരത്തിനും ഇത്ര ആഴവും പരപ്പും വൈവിധ്യവും ഉള്ള ഒരു അറിവിന്റെ സമ്പത്ത് അവകാശപ്പെടാൻ ഇല്ല.

തുടരും