ജനപദങ്ങള്‍- വൈദിക സാഹിത്യത്തില്‍-1 നന്ദവംശം

ദീപ ഡേവിഡ്

രാജാവ്, കാകന്റെനിറം ഉള്ളവന്‍, ദുഖത്തിന്റെ കാലന്‍ എന്ന് വിളിപ്പേരുള്ളവന്‍. കാകവര്‍ണന്‍ കാലശോകന്‍. അയാളുടെ കഴുത്തിലേക്ക് കഠാര കുത്തിയിറക്കി കൊണ്ട് മഹാപദ്മന്‍ തന്റെ വളരെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു. കാലശോകന്‍ എന്ന പേര് അയാള്‍ രണ്ടാം ബുദ്ധമത സമ്മേളനം നടത്തുന്നതിന് മുന്നോടിയായി സ്വീകരിച്ചത് ആയിരുന്നു. പക്ഷെ ഇന്ന് കാലം തന്റെ വംശത്തിന്റെ ശോകം ആണ് അവസാനിപ്പിച്ചത്. ജ്ഞാനികളായ പൂര്‍വ്വികര്‍ പറഞ്ഞതു വെച്ച് താന്‍ സൂര്യ വംശത്തില്‍ ജനിച്ചവന്‍ ആണ്. ബ്രഹ്മാവിന്റെയും മനുവിന്റെയും വംശത്തില്‍ ജനിച്ചവന്‍, ജൈനരുടെ ആദ്യ ഗുരുവായ ഋഷഭന്റെ വംശത്തില്‍ ജനിച്ചവന്‍, മനുഷ്യര്‍ക്ക്‌ എല്ലാം മാതൃകയായ ശ്രീരാമന്റെയും അധമന്മാരില്‍ അധമനായ അഗ്നിവര്‍ണന്റെയും വംശത്തില്‍ ജനിച്ചവന്‍.

പക്ഷെ ഇതൊന്നും തനിക്ക് അവകാശപ്പെടാന്‍ കഴിയില്ല. മഹാപദ്മന്‍ ശൂദ്രനാണ്, ഇക്ഷ്വാകുവിന്റെ മകന്‍ ധൃറിഷ്ടനും പൌത്രന്‍ അമ്ബിരാസനും ക്ഷത്രിയനായി പിറന്നു വൈശ്യനും പിന്നെ ബ്രഹ്മണനും ആയി ജീവിച്ചു. ആ സൌകര്യം പക്ഷെ തനിക്ക് കിട്ടില്ല. ഇക്ഷ്വാകു വംശജനായ നന്ദിവര്ധനനു ശൂദ്ര സ്ത്രീയില്‍ പിറന്ന ഈ മകന്‍ അതുകൊണ്ട് തന്നെ പിതാക്കന്മാരുടെ വംശാവലിയില്‍ ഒരു കണ്ണിയല്ല.
തന്റെ വംശം മഹാ പദ്മ നന്ദന്റെ വംശം ആണ്.!
മഗധയുടെ രാജവംശം!

നന്ദവംശം!

BC413 ല്‍ മഗധ മറ്റേതു ജനപദവും പോലെ തന്നെ ആയിരുന്നു. അന്ന് ജനങ്ങള്‍ സംഘടിച്ചു മാഹാനന്ദന്‍ എന്ന് പേരുകേട്ട നാഗദാസകന്‍ എന്നാ രാജാവിനെ സ്ഥാന ഭ്രഷ്ടനാക്കി, പകരം മന്ത്രിയായ ശിശുനാഗനെ രാജാവാക്കി, 68 വര്ഷം കഴിഞ്ഞു നാഗദാസകന്റെ മകന്‍ മഹാ പദ്മ നന്ദന്‍ തന്റെ രാജ്യം തിരിച്ചു പിടിച്ചിരിക്കുന്നു, ഇനി ഒരിക്കലും വിപ്ലവത്തിന് ഇടം ഉണ്ടാകാത്ത വിധം മഗധയെ വിപുലമാക്കാനും ശക്തമാക്കാനും ആദ്യത്തെ നന്ദ രാജന്‍ തീരുമാനിച്ചു.

പാഞ്ചാലവും കാശിയും കുരുവും അമ്ശകവും ശൂരസേനവും ഉൾപ്പെടെ ചുറ്റും ഉള്ള ജനപദങ്ങളെ എല്ലാം പിടിച്ചടക്കി ക്ഷത്രിയ രാജാക്കന്മാരെകൊന്നുകൊണ്ട് കൊണ്ട് മാഹാപദ്മന്‍ മഗധയെ ശക്തമാക്കി.

“ഏകാരാജന്‍”- ഒരേ ഒരു രാജാവ് എന്ന പദവിക്ക് അര്‍ഹനായി. വിപുലമായ സൈന്യം സ്വന്തമായി. ജനപദങ്ങളിലെ വ്യാപാരം അദ്ദേഹത്തിന് അളവില്ലാത്ത സമ്പത്ത് നേടിക്കൊടുത്തു. ക്രമേണ രാജ്യം വിന്ധ്യ പർവ്വതം വരെ വ്യാപിച്ചു. തെക്ക് സംഘ കവികളും പടിഞ്ഞാറ് ഗ്രീക്ക് കവികളുംവരെ പാടലീപുത്രം തലസ്ഥാനം ആക്കിവാഴുന്ന നന്ദ രാജക്കന്മ്മാരുടെ സമ്പത്തിന്റെയും ശക്തിയുടെയും കഥകള്‍ പറഞ്ഞു നടന്നു. ഗംഗയെക്കടന്നു മഗധയെ ആക്രമിയ്ക്കാന്‍ ഭയന്ന് മഹാനായ അലക്സാണ്ടർ പോലും പിന്തിരിഞ്ഞു പോയി.
ധനന്ദന്റെ കാലത്ത് ഗോല്ല ദേശക്കാരനായ ചനബ്രാഹ്മണന്റെ മകന്‍ ചാണക്യനെ അപമാനിച്ചതിന് പകരമായി നന്ദരാജകുമാരന് മുര എന്ന മറ്റൊരു ശൂദ്രസ്ത്രീയില്‍ ജനിച്ച ചന്ദ്ര ഗുപ്തന്റെയും ഹിമാലയ രാജാവായ പര്‍വതന്റെയും സഹയത്തോടെ അയാള്‍ ധന നന്ദ രാജാവിനെ നിഷ്കാസനം ചെയ്യുംവരെ ഇന്ത്യയുടെ എഴുതപ്പെട്ട ചരിത്രത്തിലെ ആദ്യ സാമ്രാജ്യമായി മഹാ പദ്മ നന്ദന്റെ വംശംനിലനിന്നു. അതിനു ശേഷം
മുരയുടെ വംശം ആരംഭം !
മൌര്യ വംശം ..!

തുടരും
(അടുത്ത ഭാഗം നാളെ )