
ചന്ദ്രയാന്‍-2 ന്റെ വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43 ന് നടക്കും. വിക്ഷേപണത്തിന് മുന്നോടിയായി ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ കണ്ടെത്തിയ സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി ഐഎസ് ആര് ഒ അറിയിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് തിങ്കളാഴ്ച ഉച്ചക്ക് 2.43ന് ചന്ദ്രയാന്‍-രണ്ടുമായി ഐ.എസ്.ആര്.ഒയുടെ ‘ഫാറ്റ്ബോയ്’ ജി.എസ്.എല്‍.വി മാര്‍ക്ക്- മൂന്ന് (എം.കെ-1) കുതിച്ചുയരും. 20 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ ഞായറാഴ്ച വൈകീട്ട് 6.43ന് ആരംഭിച്ചിരുന്നു. ലോഞ്ച് റിഹേഴ്സലും ശനിയാഴ്ച രാത്രിയോടെ പൂര്‍ത്തിയായിരുന്നു.
ജൂലൈ 15ന് വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിനില്‍ക്കെയാണ് റോക്കറ്റിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദൗത്യം നിര്‍ത്തിവെച്ചത്.