ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി​നോ​യ്​ കോ​ടി​യേ​രിക്ക്‌ പൊലീസ് നോട്ടീസ്‌

കണ്ണൂര്‍: ലൈംഗിക പീഡനക്കേസിൽ ബി​നോ​യ്​ കോ​ടി​യേ​രി​ക്കെ​തി​രെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ​മും​ബൈ ഒ​ഷി​വാ​ര പൊ​ലീ​സാണ് നോട്ടീസ് നല്‍കിയത്. ഒ​ഷി​വാ​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍​ എസ്‌ഐ വി​നാ​യ​ക്​ യാ​ദ​വ്, കോ​ണ്‍​​സ്​​റ്റ​ബി​ള്‍ ദ​യാ​ന​ന്ദ പ​വാ​ര്‍ എ​ന്നി​വ​ര്‍ തലശേരി കോടിയേരിയിലെ​ വീട്ടിലെത്തി​യാണ് നോട്ടീസ് കൈമാറിയത്.

ബുധനാഴ്ച ക​ണ്ണൂ​ര്‍ ജി​ല്ല പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തെ​ത്തിയ പൊലീസ് സംഘം എ​സ്.​പി പ്ര​തീ​ഷ്​ കു​മാ​റുമായി ച​ര്‍​ച്ച ന​ട​ത്തിയിരുന്നു. ഈ മാ​സം 13നാ​ണ്​ മും​ബൈ ഒ​ഷി​വാ​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ ബി​നോ​യ്​ കോ​ടി​യേ​രി​ക്കെ​തി​രെ എ​ഫ്.ഐ. ആ​ര്‍ ര​ജി​സ്​​റ്റ​ര്‍ ​ചെ​യ്​​ത​ത്.

ബിനോയിയുമായി ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്നും കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്നും ബിഹാര്‍ സ്വദേശിയായ യുവതി പറഞ്ഞിരുന്നു. കേസില്‍ സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പൊലീസ് ശേഖരിച്ചുവരികയാണ്. വേണമെങ്കില്‍ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും ഓഷിവാര പൊലീസ് അറിയിച്ചു. കേസന്വേഷണത്തിനായി മുംബൈ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

യുവതിയുടെ പരാതിയില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുവതിയുടെയും കുട്ടിയുടെയും ചെലവിനായി ബിനോയി 2010 മുതല്‍ 2015 വരെ 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മാസം നല്‍കിയിരുന്നതായി ബാങ്ക് രേഖകള്‍ സൂചിപ്പിക്കുന്നു. ബിനോയിയും യുവതിയും ചേര്‍ന്നുള്ള ചിത്രങ്ങള്‍, ബാങ്ക് ഇടപാടുകളുടെ രേഖകള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍, ഫോണ്‍ രേഖകള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, യുവതിയും ബിനോയിയും തമ്മിലുള്ള 2010 മുതല്‍ 2015 വരെയുള്ള ബാങ്ക് ഇടപാടികളുടെ സ്‌റ്റേറ്റ്‌മെന്റുകള്‍ തുടങ്ങിയവ ഓഷിവാര പൊലീസിന് യുവതി സമര്‍പ്പിച്ചിട്ടുണ്ട്.