
ചൊറിയുമെന്ന കാരണത്താലാണ് നാം ചേനയെ അകറ്റി നിര്‍ത്തുന്നത്, എന്നാല്‍ ചേനയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ചൊറിയുന്നതൊരു പ്രശനമല്ലെന്നു തോന്നും അത്രയ്ക്കും പോഷകങ്ങള്‍ നിറഞ്ഞ ആഹാരമാണ് ചേന.
കലോറി വളരെ കുറവാണ് ചേനയിൽ. ഗ്ലൂക്കോമെനൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധത്തിന് മികച്ചതാണ്. ഗ്ലൂക്കോമെനൻ പ്രമേഹം, അമിതവണ്ണം എന്നിവയ്ക്കൊക്കെ പരിഹാരമാണ്.
ചേന ശരീരത്തിലെ വിഷാംശം നീക്കം ചെയ്യും. കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും. രക്തസമ്മർദ്ദം കുറയ്ക്കുന്നു.സ്വതന്ത്ര റാഡിക്കലുകളെ നശിപ്പിച്ച് വാർദ്ധക്യത്തെ പ്രതിരോധിക്കുന്നു. ചർമ്മത്തിന് ആരോഗ്യവും അഴകും ആരോഗ്യവും നൽകും.
നാരുകളുടെ കലവറയായതിനാൽ ദഹനം മെച്ചപ്പെടുത്തും. ചേനയിൽ ധാരാളമുള്ള മിനറലുകളും കാത്സ്യവും ശരീര വളർച്ചയ്ക്കും എല്ലുകളുടെ കരുത്തിനും സഹായകമാണ്. ചേന കരളിന്റെ ആരോഗ്യവും കാത്തുസൂക്ഷിക്കും.