ചൈ​ന​യു​ടെ നി​ല​പാ​ടി​ല്‍ ദുഃ​ഖ​വും നി​രാ​ശ​യു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ജ​യ്ഷെ മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മ​സൂ​ദ് അ​സ​റി​നെ യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യി​ല്‍ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തെ ചൈ​ന എ​തി​ര്‍​ത്ത വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്. ചൈ​ന​യു​ടെ നി​ല​പാ​ടി​ല്‍ ദു​ഖ​വും നി​രാ​ശ​യു​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​നെ​യും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. ചൈ​ന​യു​ടെ തീ​രു​മാ​ന​ത്തി​ല്‍ രാ​ജ്യം വേ​ദ​നി​ക്കു​ന്പോ​ള്‍ കോ​ണ്‍​ഗ്ര​സും രാ​ഹു​ലും സ​ന്തോ​ഷി​ക്കു​ക​യാ​ണ്. മോ​ദി​യെ വി​മ​ര്‍​ശി​ച്ചു​ള്ള രാ​ഹു​ലി​ന്‍റെ ട്വീ​റ്റ് രാ​ജ്യ​ത്തി​ന്‍റെ വി​കാ​ര​ത്തി​ന് എ​തി​രെ​ന്നും ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ചൈ​ന ഇ​ന്ത്യ​ക്കെ​തി​രേ നി​ല​പാ​ട് എ​ടു​ക്കു​ന്പോ​ള്‍ മോ​ദി ഒ​ര​ക്ഷ​രം മി​ണ്ടു​ന്നി​ല്ല. മോ​ദി​ക്ക് ചൈ​ന​യെ പേ​ടി​യാ​ണെ​ന്നും രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗി​നൊ​പ്പം ഗു​ജ​റാ​ത്തി​ല്‍ ഊ​ഞ്ഞാ​ലാ​ടു​ക​യും ഡ​ല്‍​ഹി​യി​ല്‍ കെ​ട്ടി​പ്പി​ടി​ക്കു​ക​യും ചൈ​ന​യി​ല്‍ കു​മ്ബി​ടു​ക​യു​മാ​ണ് മോ​ദി​യു​ടെ ന​യ​ത​ന്ത്ര​മെ​ന്നും രാ​ഹു​ല്‍ പ​രി​ഹ​സി​ച്ചു.